Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, ദേശീയം

ആതിരയെ മതം മാറ്റിയ കേന്ദ്രത്തിൽ ക്രൂര പീഡനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്ത ഡോക്ടർ

എറണാകുളം: (www.k-onenews.in) ആതിരയെ തിരികെ ഹിന്ദു മതത്തിലേക്ക്കൊണ്ടു പോയ മത സ്ഥാപനത്തിലെ ഞെട്ടിക്കുന്ന ക്രുരതകളെ കുറിച്ച് ക്രിസ്റ്റ്യൻ യുവാവിനെ വിവാഹം ചെയ്ത ഡോക്ടർ പോലിസിൽ പരാതി നൽകി

22 ദിവസം തടങ്കലില്‍ മര്‍ദനവും ഭീഷണിയും നേരിട്ടതായാണ് പരാതി. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് യോഗാ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയാണ് പരാതി.

സ്ഥാപന നടത്തിപ്പുകാരന്‍ മനോജ് ഗുരുജിയുടെ ക്രൂരതക്ക് ഇരയാകേണ്ടിവന്നുവെന്ന് യുവതി ആരോപിക്കുന്നു. യോഗ കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ കൂടി തടങ്കലിലുണ്ട്. തടവിലുള്ള പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഹിന്ദു യുവതിയുടെ പരാതിയില്‍ പറയുന്നു.

കൃസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിനു മാതാപിതാക്കള്‍ ഡോക്ടറായ തൃശൂരിലെ പെണ്‍കുട്ടിയെ ലുലു മാള്‍ കാണിക്കാനെന്ന വ്യാജേനയാണ് സംഘപരിവാർ മത പീഡന കേന്ദ്രത്തില്‍ എത്തിച്ചത്. എതിര്‍ക്കുന്നവരെ കെട്ടിയിട്ടു തല്ലും, ലൈംഗികമായി പീഡിപ്പിക്കും, വായില്‍ തുണി തിരുകും, കക്കൂസിനു കതകില്ല, പതിനഞ്ച് പേര്‍ ചേര്‍ന്നാണ് പീഡിപ്പിക്കുന്നതെന്നും യുവതി പറഞ്ഞു

അടുത്തിടെ ഇസ്‌ലാമില്‍ ചേരാന്‍ പോകുന്നു എന്ന് കത്തഴുതിവച്ച് കഴിഞ്ഞ ജൂലൈ 10നു കാസര്‍കോട് ഉദുമ സ്വദേശി ആതിരയും ഇവിടെയുണ്ടായിരുന്നതായി അവർ വെളിപ്പെടുത്തി. ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്ന് ആതിരയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു ഇതിന് ശേഷമാണ് ആതിര തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെത്തുന്നത്. ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകാന്‍ ആതിരക്ക് താത്പര്യമുണ്ടായിരുന്നില്ല.

ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് ഘര്‍വാപസി നടത്തുന്നത്. ഗുരുജി എന്ന മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് ചെയ്യുന്നത്. കടുത്ത ഭീഷണിയാണ് ആതിരക്ക് ഇവിടെ നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് ആതിര അറിയിച്ചത്.

സ്വന്തം ഇഷ്ട്ട പ്രകാരമാണ് മുസ്ലിമായെതെന്നും തിരികെ ഹിന്ദു മതത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നും ആതിര പറഞ്ഞിരുന്നതായി യുവതി പറഞ്ഞു തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ ഹില്‍പാലസ് പൊലീസ് അന്വേഷണം തുടങ്ങി.,

Previous ArticleNext Article