Hot, കേരളം, പുതിയ വാർത്തകൾ, ലേഖനം

പറവ; പുതിയ ആകാശം കീഴടക്കി സൗബിനും ദുൽഖറും..സിനിമാ റിവ്യു

(www.k-onenews.in)

സിനിമ എന്നത് അഭിനയം മാത്രമല്ലെന്ന് പറയുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന താരമായും ഇന്ന് മുതല്‍ മികച്ചൊരു സംവിധായകനെന്ന പട്ടവും സൗബിന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒരുപാട് സിനിമകളുടെ സഹസംവിധായകനായി സിനിമ ജീവിതം തുടങ്ങിയ സൗബിന്‍ ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത പറവ തിയറ്ററുകളില്‍ പാറി നടക്കുകയാണ്.
അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവര്‍ ചേര്‍ന്ന് അന്‍വര്‍ റാഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21 തിയറ്ററുകളിലേക്കെത്തിയ സിനിമ 175 സ്‌ക്രീനുകളില്‍ മാത്രമാണ് പ്രദര്‍ശനം നടത്തുന്നതെങ്കിലും പ്രതീക്ഷകളെ വാനോളം ഉയരത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് ആദ്യം പുറത്ത് വരുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.(www.k-onenews.in)

vമലയാള സിനിമയ്ക്ക് ഇനി അഭിമാനിക്കാം. മികച്ചൊരു സംവിധായകനും നല്ലൊരു സിനിമയും പിറന്നിരിക്കുകയാണ്. സൗബിന്‍ ഷാഹിറിന്റെ പറവ
പ്രേക്ഷകര്‍ക്ക് നിരാശ നല്‍കില്ല എന്നതിനൊപ്പം ഏത് പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ഓണത്തിനെത്തിയ പ്രമുഖ താരങ്ങളുടെ സിനിമകളില്‍ നിന്നും പറവ വളരെ ഉയരത്തിലേക്കാണ് പറക്കുന്നത്.

വീണ്ടും കൊച്ചി മലയാള സിനിമയുടെ ഭാഗമായി വരുന്ന സിനിമയാണ് പറവ. കൊച്ചിയിലെ മട്ടാഞ്ചേരിയിലെ ഒരു മുസ്ലീം കുടുംബത്തിലെ ഇര്‍ഷാദ്, ഹസീബ് എന്നീ കുട്ടികളുടെ ജീവിതവും പറവയെ വളര്‍ത്തുന്ന അവരുടെ ജീവിതത്തെ ചുറ്റി പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോവുന്നത്.
കൊച്ചി ചുറ്റിപറ്റി തയ്യാറാക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ആ പട്ടികയിലേക്കാണ് പറവയുടെ കടന്ന് വരവും. ചിത്രം പ്രധാനമായും മട്ടാഞ്ചേരിയെ ചുറ്റിപറ്റിയായിരുന്നു ചിത്രീകരിച്ചിരുന്നത്. (www.k-onenews.in) എന്നാല്‍ കുറ്റകൃത്യങ്ങളുടെ കഥ പറയാനില്ലാത്തത് കൊണ്ട് ഇതുവരെ മലയാള സിനിമ കാണാത്ത മട്ടാഞ്ചേരിയുടെ മുഖമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്.

പ്രാവു വളര്‍ത്തല്‍ പാഷനായി വളരുന്നതിനൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗവുമായി മാറുന്നു. ഒപ്പം പറവകളി നാട്ടിലെ പ്രധാന വിനോദമായി മാറിയിരിക്കുകയാണ്. പറവകളി മത്സരം വലിയൊരു ഉത്സവമാണ്. മത്സരത്തില്‍ ഏറ്റവുമധികം പ്രാവുകള്‍ പറന്ന് പൊങ്ങിയതിന് ശേഷം തിരികെ എത്തുന്നതാണ് മത്സരത്തിന്റെ ചട്ടം. അവരാണ് അതില്‍ വിജയിക്കുന്നത്.

സഹ സംവിധായകനില്‍ നിന്നും നടനിലേക്കും അവിടെ നിന്നും സംവിധായകനുമായി മാറിയിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍. ക്യാമറയുടെ പിന്നില്‍ നിന്നും വര്‍ഷങ്ങളുടെ പരിചയത്തോട് കൂടിയാണ് സൗബിന്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയത്. സംവിധാനത്തിനൊപ്പം സിനിമയുടെ കഥയും സൗബിന്റെ കൈയില്‍ ഭദ്രമായിരുന്നു എന്നത്, പറവയെ ഒന്നും കൂടി വ്യത്യസ്ത തലത്തിലേക്ക് എത്തിക്കുകയാണ്.
സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി എന്നിവരടങ്ങിയ മുതിര്‍ന്നവരുടെ ഒരു ടീമും. ഗ്രിഗറി, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, ശ്രിന്റ എന്നിങ്ങനെ താരസമ്പന്നമായിട്ടാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

സിനിമ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ദുല്‍ഖര്‍ കടന്ന വരുന്നത്. ശേഷം 25 മിനുറ്റുകളെ ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കുന്നുമുള്ളു.
അത് വരെ പ്രേക്ഷകര്‍ സഞ്ചരിച്ച വഴിയില്‍ നിന്നും ദുല്‍ഖര്‍ മറ്റൊരു തലത്തിലേക്കാണ് സിനിമയെ പിന്നീട് നയിക്കുന്നത്. യുവത്വത്തിന്റെ ആവേശവും തമാശയും ദുല്‍ഖറിനൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഷൈന്‍ നീഗവും കൃതമായി അവതരിപ്പിക്കുന്നുണ്ട്.

(ഫിൽമി ബീറ്റ്സ്‌)

Previous ArticleNext Article