Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

നീലേശ്വരത്ത്‌ വീണ്ടും സിപിഎം- ബിജെപി സംഘർഷം; അമിത്‌ ഷായുടെ ജനരക്ഷാ റാലിയുടെ പ്രചാരണ സാമഗ്രികളും വാഹനവും തകർത്തു

നീലേശ്വരം:(www.k-onenews.in)

ഒരിടവേളക്കു ശേഷം നീലേശ്വരത്ത്‌ സിപിഎം- ബിജെപി സംഘർഷം വീണ്ടും രൂക്ഷമാവുന്നു.
ബിജെപി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുമായിബന്ധപ്പെട്ടാണ് മേഖലയിൽ‌ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്‌.
സംഘർഷത്തെ തുടർന്ന് നീലേശ്വരത്ത്‌ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടു.

നാളെ പയ്യന്നൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ഷാ ഉത്ഘാടനം ചെയ്യാനിരുന്ന ജനരക്ഷാ യാത്രയുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുകയും പ്രവർത്തകരെ മർദ്ധിക്കുകയും ചെയ്ത സിപിഎം കനത്ത വില നൽകേണ്ടി വരുമെന്ന് ബിജെപി മുനിസിപ്പൽ നേതാക്കൾ മുന്നറിയിപ്പ്‌ നൽകി. സംഘർഷത്തെ തുടർന്ന് മേഖലയിൽ കനത്ത പോലീസ്‌ സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്‌.

അതേ സമയം, ജനരക്ഷാ യാത്രയുടെ പശ്ചാത്തലത്തില്‍ കാസർകോട് കണ്ണൂർ
ജില്ലകളിൽ പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
സിപിഎം ശക്തികേന്ദ്രത്തിലൊന്നായ പയ്യന്നൂരിൽ നിന്നും ബിജെപി ജാഥ ആരംഭിക്കുന്നത്‌ തന്നെ പ്രകോപനം സൃഷ്ടിക്കാൻ വേണ്ടിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഡിവൈഎഫ്‌ഐ നേതാവ്‌ കുന്നരുവിലെ ധനരാജിനെ ആർഎസ്‌എസുകാർ വെട്ടിക്കൊലപ്പെടിത്തിയതിനെത്തുടർന്നാണു മേഖലയിൽ കൊലപാതക പരമ്പരകൾ ആരംഭിച്ചത്‌. ധനവധക്കേസ്‌ പ്രതിയും ആർഎസ്‌എസ്‌ മണ്ഡൽ കാര്യവാഹുമായ ചൂരക്കാട്ട്‌ ബിജു കൊല്ലപ്പെട്ടതിനെ തുടർന്നാണു ജന രക്ഷാ യാത്രയുമായി ബിജെപി രംഗത്തിറങ്ങിയത്‌.

Previous ArticleNext Article