Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ശഫിൻ ജഹാൻ ഡോ:ഹാദിയ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികരമില്ലന്ന് സുപ്രീംകോടതി; കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെച്ചു

ന്യൂഡൽഹി: (www.k-onenews.in) ഹാദിയ 24 വയസ്സുള്ള സ്ത്രീയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അച്ഛനുമാത്രമാണ് അവരുടെ സംരക്ഷണം എന്ന വാദവുമായി ആരും ഇവിടെ വരേണ്ടതില്ല. വീട്ടിലടച്ചിടാൻ ആർക്കും അധികാരമില്ല. വേണമെങ്കിൽ ഹാദിയയുടെ സംരക്ഷണം അവർക്കിഷ്ടമുള്ളവരെ കോടതി ഏൽപ്പിക്കും. വിവാഹം റദ്ദ് ചെയ്ത നടപടി അസാധാരണമാണ്. കേസില്‍ എന്‍ഐഎ അന്വേഷണ ആവശ്യമുണ്ടോയെന്ന് പരിശോധിക്കും ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജി പരിഗണക്കിവേയാണ് കോടതിയുടെ പരാമര്‍ശം. തിങ്കളാഴ്ച ഈ കാര്യങ്ങൾ പരിശോധിക്കും.

നിയമത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് വാദിച്ചാൽ മതിയെന്ന് അച്ഛന്റെ അഭിഭാഷകനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
Article 226 പ്രകാരം ഹേബിയസ് കോർപ്പസ് ഹരജിയിൽ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി.
കേസിൽ എന്‍ഐഎ അന്വേഷണം തന്നെ കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്ന് സിനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ വാദം പരിഗണിച്ചാണ് സുപ്രീം കോടതി ഈ കേസിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

ഹാദിയയ്ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.അച്ഛന് മാത്രമാണ് സംരക്ഷണ ഉത്തരവാദിത്വം എന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ ദീപക് ചന്ദ്രചൂഡന്‍, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Previous ArticleNext Article