Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

അമിത്‌ ഷായുടെ റാലി; കാസർഗോഡ്‌ ജില്ലയിൽ പരക്കെ അക്രമം, ചെറുവത്തൂർ കെഎഎച്ച്‌ ഹോസ്പിറ്റലിനു നേരെ ബിജെപി പ്രവർത്തകരുടെ അക്രമം, വാഹങ്ങൾക്കു നേരെ കല്ലേർ തുടരുന്നു

നീലേശ്വരം:(www.k-onenews.in)

ബിജെപി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത സംഘർഷം ജില്ലയിൽ വ്യാപകമാവുന്നു.

പരിപാടി കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവർത്തകർ ചെറുവത്തൂർ,നീലേശ്വരം, പടന്നക്കാട്‌, കാഞ്ഞങ്ങാട്‌ ദേശീയ പാതയിൽ വ്യാപക കല്ലേറും അക്രമവും അഴിച്ചു വിടുകയാണെന്നാണു റിപ്പോർട്ടുകൾ. സിപിഎം കൊടിമരങ്ങൾ ഓഫീസുകൾ എന്നിവക്കു നേരെ അക്രമം ഇപ്പോഴും തുടരുകയാണ്. സംഘർഷത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്‌. വാഹനങ്ങളെ പോലീസ്‌ ഇപ്പോൾ തീരദേശ റോഡ്‌ വഴി തിരിച്ചു വിടുകയാണ്.(www.k-onenews.in)

കഴിഞ്ഞ ദിവസം നീലേശ്വരത്തുണ്ടായ സംഘർഷത്തെ തുടർന്ന് മേഖലയിൽ കനത്ത പോലീസ്‌ സന്നാഹമാണു ഒരുക്കിയിരുന്നതെങ്കിലും അതിന്റെ തുടർച്ചയായാണു അക്രമം അരങ്ങേറുന്നത്‌.

ഇന്ന് പയ്യന്നൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ഷാ ഉത്ഘാടനം ചെയ്ത ജനരക്ഷാ യാത്രയുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുകയും പ്രവർത്തകരെ മർദ്ധിക്കുകയും ചെയ്ത സിപിഎം കനത്ത വില നൽകേണ്ടി വരുമെന്ന് ബിജെപി മുനിസിപ്പൽ നേതാക്കൾ മുന്നറിയിപ്പ്‌ നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി ജനരക്ഷാ യാത്ര കഴിഞ്ഞ്‌ പ്രവർത്തകരുമായി കാസർഗോട്ടേക്ക്‌ മടങ്ങിയ പതിനഞ്ചോളം ബസുകൾ ചെറുവത്തൂരിൽ നിർത്തി വ്യാപക അക്രമം നടത്തുകയായിരുന്നെന്ന് ദ്ര്ക്ക്സാക്ഷികൾ പറഞ്ഞു.സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.(www.k-onenews.in) ഇതിനിടെ ചെറുവത്തൂരിലെ പ്രശസ്ത സ്വകാര്യ ആശുപത്രിയായ കെഎച്ച്‌എം ഹോസ്പിറ്റലിനു നേരെയും അക്രമം നടന്നു. ഇതിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിക്കേറ്റതായാണു വിവരം. മംഗലാപുരം ഭാഗത്തു നിന്നുള്ള സംഘപരിവാർ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ആശുപത്രിക്ക്‌ നേരെ ആക്രമണം നടത്തിയ സംഘപരിവാർ ഭീകരതക്കെതിരെ ജനരോഷം ഉയരുകയാണ്.

Previous ArticleNext Article