Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

സംഘപരിവാർ പ്രവർത്തകരെ അക്രമിക്കുന്നെന്ന്; ഡൽഹി എകെജി സെന്ററിലേക്ക്‌ ഇന്ന് ബിജെപി മാർച്ച്‌

ന്യൂഡൽഹി:(www.k-onenews.in)

സിപിഎം ദേശീയ ആസ്ഥാനമായ ഡൽഹി എകെജി സെന്ററിലേക്ക്‌ ബിജെപിയുടെ പ്രതിഷേധ മാർച്ച്‌.
കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്കെതിരെ അതിക്രമം നടത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്‌.
ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30നാണ് മാർച്ച് ആരംഭിക്കുക. കേന്ദ്രമന്ത്രി ജിതേന്ദർ സിംഗ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരളത്തിൽ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാർച്ച് അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ഡൽഹിയിൽ എകെജി ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
അതേ സമയം, കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നിന്ന് ആരംഭിച്ച ജനരക്ഷാ യാത്രക്ക്‌ പിന്നാലെ വ്യാപക അക്രമങ്ങളാണു ബിജെപി പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്‌. കരിവെള്ളൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ചെമ്മനാട്‌‌ ഭാഗങ്ങളിൽ മണിക്കൂറുകളോളം ദേശീയ പാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവർത്തകർ പടന്നക്കാട്‌ മദ്രസക്കു നേരെ കല്ലെറിയുകയും നിരവധി വാഹനങ്ങളും വീടുകളും തകർക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ ബിജെപി നടത്തുന്ന അക്രമ പരമ്പരകളിൽ നിന്ന് ദേശീയ ശ്രദ്ധ തിരിക്കാനാണു എകെജി സെന്ററിലേക്ക്‌ മാർച്ച്‌ നടത്തുന്നതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്‌.

Previous ArticleNext Article