Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

സംഘി ഭീകരത തുറന്ന് കാട്ടി “ഞങ്ങൾക്കും പറയാനുണ്ട്” തെരുവ് നാടകം ജനഹൃദയം കീഴടക്കി പോപ്പുലർ ഫ്രണ്ട് മഹാ സമ്മേളനം ഒക്ടോബർ ഏഴിനു തിരുവന്തപുരത്ത്

കാസർകോട്: (www.k-onenews.in) രാജ്യത്ത് വംശവെറിയിലൂടെ ഹിന്ദുത്വ ഫാസിസ്റ്റുകൾ നടത്തുന്ന നരനായാട്ടിനേയും സമകാലിക ഇന്ത്യയേയും
തെരുവ് നാടകത്തിലൂടെ വരച്ചു കാട്ടുകയാണ് കാസർകോട്ടെ ഒരു കുട്ടം കലാകാരന്മാർ ഈ മാസം 7 ന് തിരുവനന്തപുരത്ത് നടക്കുന്ന പോപുലർ ഫ്രണ്ട് മഹാസമ്മേളനത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ ഭാഗമായി അതിജീവനം കലാസംഘം നടത്തുന്ന “ഞങ്ങൾക്കും പറയാനുണ്ട് ” തെരുവ് നാടകം ആനുകാലി വിഷയങ്ങളിലൂടെ ജനഹൃദയം കീഴടക്കുയാണ്.


ഇന്ത്യൻ തെരുവുകളേയും, സംഘ് പരിവാർ ക്രുരതയും, നോട്ട് നിരോധനം തൊട്ട് ഫൈസൽ കൊടിഞ്ഞി, റിയാസ് മൗലവി, കള്ളനോട്ടടി വിഷയമടക്കം ഭരണകൂടത്തിന്റെ നിലപാടുകളും നാടകത്തിലൂടെ ജനങ്ങളുമായി സംവദികന്നുണ്ട് പറയുന്നവരേയും എഴുതുന്നവരേയും ഇല്ലായ്മ ചെയ്യാൻ വേണ്ടി നിയമന പലകരേയും അന്വേഷണ വിഭാഗത്തേയും ഉപയോഗിക്കന്നതിനെ കണക്കിന് തുറന്നു കാട്ടുന്നുണ്ട് നാടകം. 
ജനാതിപത്യ രാജ്യത്ത് ഇത്തരം അജണ്ടകളെ ഇല്ലായ്‌മ ചെയ്യാൻ പൊതു സമൂഹത്തെ ഓർമപ്പെടുത്തി കൊണ്ടാണ് നാടകം അവസാനിക്കുന്നത് അഡ്വ.റഫീഖ് കുറ്റക്കാട്ടുർ കഥയും, സംവിധാനവും നിർവഹിച്ച നാടകത്തിൽ മുഹമ്മദലി, സുലൈമാൻ സാബിർ
റാസിക്ക് ,റിസ് വാൻ, സൽമാൻ, അഷ്റഫ്, അലി പഞ്ചം തുടങ്ങിയവർ വേഷമിടുന്നുണ്ട് ഇന്ന് വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ച് വൈകീട്ട് ഹൊസങ്കടിയിൽ അവസാനിച്ചു.

 

നാടകം ഇവിടെ കാണാം

Previous ArticleNext Article