Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഡോ:ഹാദിയ കേസ്; മലക്കം മറിഞ്ഞ് കേരള സർക്കാർ: എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതിയെ അറിയിച്ചു

ന്യുഡൽഹി: (www.k-onenews.in) ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ല. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല. കേസില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടെത്തിയെങ്കില്‍ കേന്ദ്രത്തെ അറിയിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ലെന്ന് നേരത്തെ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. 24 വയസ്സുള്ള യുവതിയെ അടച്ചിടാൻ അച്ഛന് അധികാരം ഇല്ല. ഹാദിയക്ക് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്. വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോയെന്ന് പരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം സുപ്രിംകോടതി പറഞ്ഞിരുന്നു. 24 വയസ്സുള്ള ഹാദിയയെ വീടിനകത്ത് അടച്ചിടാൻ അച്ഛന് അധികാരമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

 

Previous ArticleNext Article