Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം ചരിത്രമായി; രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് സത്യാനന്തര കാലത്തിലൂടെ: ഇ അബൂബക്കർ

തിരുവനന്തപുരം: (www.k-onenews.in) രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് സത്യാനന്തര കാലത്തിലൂടെയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ഇന്ത്യയും ലോകവും ഇന്ന് ഈ അവസ്ഥയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി രാഷ്ട്രങ്ങളെ തകര്‍ത്ത് തരിപ്പണമാക്കുകയും വലിയ രക്തപ്പുഴകള്‍ ഒഴുക്കുകയും ചെയ്തത് ഇക്കാലത്താണ്. പല രാജ്യങ്ങളും അമേ-റഷ്യന്‍ പട്ടാളത്തിന്റെ മുഷ്‌കില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. സിറിയയെയും യമനെയും ലിബിയയെയും തകര്‍ത്തത് സത്യാനന്തരകാലമാണ്. ഇല്ലാത്ത ആണവായുധം ഉണ്ടെന്ന് പ്രചരിപ്പിച്ചശേഷം ഇറാഖിനെ തകര്‍ത്തു. പിന്നീട് ഇറാഖിന്റെ പ്രസിഡന്റിനെത്തന്നെ തൂക്കിലേറ്റുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഇസ്്‌ലാമോഫോബിയ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇസ്്‌ലാമിനെ അപരത്വമായും മുസ്്‌ലിമിനെ അപരന്‍മാരായും ചിത്രീകരിക്കുന്നു. യഹൂദ- ഹിന്ദുത്വ ഭീകരതയുടെ ഭാഗമായി സത്യാനന്തരരീതി ഉടലെടുത്തിരിക്കുകയാണ്. ലോകത്താകമാനം ഒരുതരം അഭയാര്‍ഥികളുടെ പ്രളയം സൃഷ്ടിച്ചിരിക്കുന്നു. ഐഎസ് ഒക്കെ അങ്ങനെ ഉണ്ടായതാണ്. ലക്ഷ്യം സാധിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ മുസ്്‌ലിം ചെറുപ്പക്കാരെ ചാരന്‍മാരെ ഉപയോഗിച്ച് ഭീകരപ്രസ്ഥാനങ്ങളിലേക്ക് ചേര്‍ക്കുന്നു. ഇതിനു വഴങ്ങാത്ത ആളുകളെ കള്ളക്കേസില്‍ കുടുക്കി വധിച്ചുകൊണ്ടിരിക്കുന്നു. മലേഗാവിലും മക്കാ മസ്ജിദിലും അജ്മീറിലുമുണ്ടായ സ്‌ഫോടനത്തില്‍ മുസ്്‌ലിം ചെറുപ്പക്കാരെ അകത്താക്കി. ഹേമന്ദ് കര്‍ക്കരെ വന്നതോടെ സ്്ഥിതിമാറി. സത്യസന്ധനായ ആ പോലിസ് ഓഫിസര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു. തുടര്‍ന്ന് പിടിയിലായ ഹിന്ദുത്വരില്‍ ഓരോരുത്തരായി ജയില്‍ മോചിതരാവുന്നതാണ് കണ്ടത്. പോസ്റ്റ് ട്രൂത്തിന്റെ ഭാഗമായാണ് പോപുലര്‍ ഫ്രണ്ടിനെതിരേ തിരിഞ്ഞിരിക്കുന്നത്. ഞങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കാതെ രാജ്യത്തെ ചില മാധ്യമങ്ങള്‍ വിചാരണയും വിധിപ്രസ്താവവും നടത്തുകയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഈ സമ്മേളനം സംഘടിപ്പിച്ചത്. നമ്മളില്‍നിന്ന് ജനങ്ങള്‍ക്ക് ചിലത് കേള്‍ക്കാനുണ്ട്. ഇത് കേള്‍ക്കാനും കാണിക്കാനുമുള്ള ത്വരകൊണ്ടാണ് സംസ്ഥാനത്തെ നാനാഭാഗങ്ങളില്‍ നിന്ന് അബാലവൃദ്ധം ജനങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് മൂന്നിന് പാളയത്തുനിന്നാരംഭിച്ച ബഹുജനറാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. മഹാസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി മുഖ്യാതിഥിയായിരുന്നു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ സ്വാഗതം ആശംസിച്ചു. ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍ (പൂനെ), ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് സെക്രട്ടറി മൗലാന ഉംറൈന്‍ മെഹ്ഫൂസുറഹ്്മാന്‍, പി സി ജോര്‍ജ് എംഎല്‍എ, എന്‍ പി ചെക്കുട്ടി (ചീഫ് എഡിറ്റര്‍, തേജസ്), ഇ എം അബ്ദുര്‍റഹ്്മാന്‍ (ദേശീയ സമിതിയംഗം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), എ വാസു (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), എം കെ മനോജ് കുമാര്‍ (ജന. സെക്രട്ടറി, എസ്ഡിപിഐ, കേരള), വര്‍ക്കല രാജ് (സീനിയര്‍ വൈസ് ചെയര്‍മാന്‍, പിഡിപി),  മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ (പ്രസിഡന്റ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗസില്‍, കേരള), അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ (ഡയറക്ടര്‍, ഹരിത സ്റ്റഡി സെന്റര്‍), എ എസ് സൈനബ (പ്രസിഡന്റ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട്), കായിക്കര ബാബു (ചെയര്‍മാന്‍, മുസ്്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി), അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് (പ്രസിഡന്റ്, ലത്തീന്‍ കത്തോലിക്കാ ഐക്യവേദി), പ്രഫ. അബ്ദുല്‍ റഷീദ് (വൈസ് പ്രസിഡന്റ്, മെക്ക), ഗോപാല്‍ മേനോന്‍ (ഡോക്യുമെന്ററി സംവിധായകന്‍), വിളയോടി ശിവന്‍കുട്ടി (പ്രസിഡന്റ് എന്‍സിഎച്ച്ആര്‍ഒ, കേരള ചാപ്റ്റര്‍), കെ എ മുഹമ്മദ് ഷെമീര്‍ (പ്രസിഡന്റ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, കേരള), എ അബ്ദുല്‍ സത്താര്‍ (സെക്രട്ടറി, പോപുലര്‍ ഫ്രണ്ട്, കേരള) തുടങ്ങിയവര്‍ സംസാരിച്ചു.
Previous ArticleNext Article