Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം

പോപുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം, നിരോധന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം – ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌

ന്യൂഡൽഹി:(www.k-onenews.in)

നവ സാമൂഹിക സംഘടനയായ പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ദേശീയ കമ്മറ്റി.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയതു മുതൽ മുസ്ലിം സംഘടനകളെ ലക്ഷ്യം വെച്ച്‌ പ്രതികാര പൂർവ്വമായ സമീപനമാണു സ്വീകരിക്കുന്നതെന്ന് നേതൃത്വം വിലയിരുത്തി.
ഇതിന്റെ ഭാഗമാണ് പോപുലർ ഫ്രണ്ടിനെതിരെ നിരോധന നീക്കമെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ., നിരോധന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ദേശീയ പ്രസിഡണ്ട്‌ മൗലാനാ ജലാലുദ്ധീൻ ഉമരി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച്‌ നിയമവിധേയമായി പ്രവർത്തിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ്‌ നീക്കവുമാണെന്നും ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മുഹമ്മദ്‌ സലീം എഞ്ചിനീയർ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Previous ArticleNext Article