Hot, ജില്ലാ വാര്‍ത്തകള്‍, പ്രവാസി

യുഎഇ-തൈക്കടപ്പുറം പ്രവാസികൾ ഷാർജയിൽ കുടുംബ സംഗമം നടത്തി

ഷാർജ:(www.k-onenews.in)

യുഎഇയിലുള്ള നീലേശ്വരം തൈക്കടപ്പുറം തൈപ്പള്ളി നിവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ‘തൈപ്പള്ളി കൂട്ടായ്മ’ എന്ന പേരിൽ ഷാർജ മുബാറക്ക് സെന്റർ ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്‌.

നാട്ടിൽ നിന്നും ഹ്രസ്വസന്ദർശനത്തിനായി യുഎഇയിലെത്തിയ തൈപ്പള്ളി ജമാഅത്ത്‌ കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല മുൻഷിയെ ചടങ്ങിൽ വെച്ച് ആദരിച്ചു. തിരക്കേറിയ ആധുനിക കാലഘട്ടത്തിൽ കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഇത്തരം പരിപാടികൾ പുതുതലമുറക്കു മഹത്തായ സന്ദേശമാണ് കൈമാറുന്നതെന്ന് അദ്ധേഹം വ്യക്തമാക്കി.

യുഎഇ കോ.ഓർഡിനേറ്റർ യൂസുഫലി പള്ളിവളപ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുഎഇ തൈക്കപ്പുറം ജമാഅത്ത് സെക്രട്ടറി അഷ്‌റഫ് പി,വൈസ് പ്രസിഡന്റ് ഗഫൂർ പി, സെക്രട്ടറി ബഷീർപിപി, മുഹമ്മദ്‌കുഞ്ഞി എൻ പി, നൗഫൽ പി, ജലീൽ പിവി, എംപി.ശരീഫ്, ഫൈസൽ,അബ്ദുല്ല,മഹമൂദ് പിവി,പിസി അഷ്‌റഫലി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ശംസുദ്ധീൻ പി സ്വാഗതവും പി കമറുദ്ധീൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും  വിവിധ കലാപരിപാടികളും അരങ്ങേറി.

Previous ArticleNext Article