Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഡോ:ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

ന്യു ഡൽഹി: (www.k-onenews.in) ഡോ: ഹാദിയ കേസിൽ സുപ്രീംകോടതിയുടെ
നിർണായക നിരീക്ഷണം. ഹാദിയയുടെ ഭാഗം
കേൾക്കണമെന്ന് സുപ്രീംകോടതി
വ്യക്തമാക്കി. ഹേബിയസ് കോർപസ്
ഹരജിയിൽ വിവാഹം വേർപ്പെടുത്താൻ കഴിയുമോ എന്ന് കോടതി ചോദ്യം ഉന്നയിച്ചു.
വിവാഹവും എൻ.ഐ.എ
അന്വേഷണവും രണ്ടാണെന്ന്
വ്യക്തമാക്കിയ സുപ്രീംകോടതി
ഹാദിയയുടെ ഭാഗം കേൾക്കേണ്ടതുണ്ടെന്നും
വ്യക്തമാക്കി. ഹാദിയ കേസിൽ
ഹൈകോടതി വിധി എങ്ങനെ നിലനിൽക്കും.

വിവാഹംറദ്ദാക്കിയതിന്റെ നിയമസാധുത
പരിശോധിക്കണമെന്നും
സുപ്രീംകോടതി ചോദിച്ചു.
എൻ.​ഐ.എ അന്വേഷണം ചോദ്യം
ചെയ്ത് ഹദിയയുടെ ഭര്ത്താവ്
ഷെഫിന് ജഹാന് സമര്പ്പിച്ച
ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക്
മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്
വിശദമായ വാദം കേട്ടത്. കേസ് ഈ
മാസം 30ലേക്ക് മാറ്റി.

രണ്ടും രണ്ടും സംഭവങ്ങള്‍ തന്നെയാണ്. രണ്ടിലും അന്വേഷണം നടക്കട്ടെ. ഹാദിയയ്ക്ക് പറയാനുള്ളത് കോടതി കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷഖനും എന്‍.ഐ.എ അഭിഭാഷകനും തമ്മില്‍ കോടതി മുറിയില്‍ വാക്തര്‍ക്കവും ഉണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ പാവയാണ് എന്‍.ഐ.എ എന്ന് ഷെഫിന്റെ അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍ വിവാഹവും എന്‍.ഐ.എ അന്വേഷണവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹാദിയയെ കോടതി കേള്‍ക്കണമെന്നും ഹാദിയ വരാന്‍ തയ്യാറല്ലെങ്കില്‍ ഈ കേസുമായി തങ്ങള്‍ മുന്നോട്ട് പോകില്ലെന്നും ഷെഫിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മിഷനും, കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടക്കം ആറുപേരാണ് ഹാദിയക്കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് വനിതാകമ്മിഷന്റെ ആവശ്യം ഹാദിയയുടെ ആരോഗ്യനില പരിശോധിക്കണം. ഡോക്ടറൊടൊപ്പം നേരില്‍ കാണാന്‍ അനുവദിക്കണമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം മതം മാറി വിദേശത്തേക്ക് കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു , കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്ക് സമാനസ്വഭാവമുണ്ടെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
മതംമാറ്റാനും ഐഎസില്‍ ചേര്‍ക്കാനും ശ്രമമുണ്ടായി എന്നാരോപിച്ചാണ് മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി സുമതി ആര്യയുടെ ഹര്‍ജി. ഹാദിയക്കേസിലെ എന്‍ഐഎ അന്വേഷണല്‍ത്തെ അനുകൂലിച്ച് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വിവാഹബന്ധം റദ്ദാക്കാന്‍ ഭരണഘടനയുടെ 226ാം അനുച്ഛേദം ഹൈക്കോടതിക്ക് അധികാരം നല്‍കുന്നുണ്ടോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചത്. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ട ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍.ഐ.ഐ അന്വേഷണല്‍ം നീതിപൂര്‍വമായിരിക്കില്ല എന്ന ഷെഫിന്‍ ജഹാന്റെ പരാതിയും കോടതി പരിഗണിക്കെടുത്തു.

Previous ArticleNext Article