Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ

3800 അടി ഉയരത്തിലുള്ള കാലിനടിയിലെ ചില്ലുപാലം തകരുന്നത് കണ്ട് ‘ജീവന്‍ പോയ’ ചൈനക്കാരന്‍

ചൈന: (www.k-onenews.in) ചൈനയിലെ 3800 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന് മുകളിലൂടെ നടക്കുന്നതിന് തന്നെ ചെറുതല്ലാത്ത ധൈര്യം വേണം. ഇങ്ങനെ നടക്കുന്നതിനിടെ ചില്ല് തകരുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കുമ്പോള്‍ ചില്ല് പൊട്ടുന്നത് കണ്ടാലെങ്ങനെയിരിക്കും? ഏത് ധീരന്റേയും ഉള്ളിലെ ജീവന്‍ ആവിയായി പോകാന്‍ വേറൊന്നും വേണ്ട. അങ്ങനെയൊരു അനുഭവത്തിലൂടെയാണ് ചൈനയിലെ ഒരു ടൂറിസ്റ്റ് ഗൈഡ് കടന്നുപോയത്.

"Broken glass" special effects on a glass bridge along a cliff in North #China's #Hebei Province makes tourists wonder about safety issueChina's passion for glass-bottomed walkways has reached a new level as one scenic spot is deliberately making the see-through panels crack at over 3,800 feet high. Located at Hebei Province, the East Taiheng Glasswalk measures 266 metres (872 ft) long and 2 metres (6.6 ft) wide. With the help of sensors and special effects, the glass floor would appear to shatter as the tourists walk on them to make the visitors' journey more exciting.The cracks on the walkway is one of the features of the attraction, along with surround sound effect and light decorations.There are infrared sensor installed near the end of the walkway to detect any human movement in order to present the cracking effect on the glass.However, some tourists started to wonder how safe the bridge actually it. What is it really breaks? what measures do they have? Staff members there responded that all precautionary measures have been checked daily to make sure all tourists can enjoy the walk.

โพสต์โดย People's Daily, China บน 9 ตุลาคม 2017

ഉത്തര ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണ് ഈ ചില്ലുപാലമുള്ളത്. 6.6 അടി വീതിയിലുള്ള ചില്ലു പാലത്തിലൂടെ 872 അടി നീളത്തില്‍ സഞ്ചാരികള്‍ക്ക് നടക്കാം. ഇത്തരത്തില്‍ ചില്ലുപാലം കാണാന്‍ വന്ന സഞ്ചാരികളേയും നയിച്ചെത്തിയ ടൂറിസ്റ്റ് ഗൈഡിനാണ് ഈ പറ്റുപറ്റിയത്. കാലിനടിയിലെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കിയപ്പോള്‍ ചില്ലിലെ വിള്ളലുകള്‍ നീണ്ടു വരുന്ന കാഴ്ച്ചയാണ് കണ്ടത്. പേടിച്ചരണ്ട ഇയാള്‍ നിലവിളിയോടെ പാലത്തില്‍ ഇരുന്നു പോയി.

ഗൈഡിന്റെ പിന്നിലുണ്ടായിരുന്നവര്‍ പേടിച്ചു നിന്നെങ്കിലും എതിര്‍ വശത്തു നിന്നു വന്നവര്‍ നിസ്സാരമായി നടന്നുപോയതോടെയാണ് സംഭവം പറ്റിക്കലാണെന്ന് മനസിലായത്. പാലത്തിന്റെ അധികൃതര്‍ തന്നെ പുതുതായി നിര്‍മ്മിച്ച ‘ ‘പറ്റിക്കല്‍ പരിപാടി’യിലാണ് ഗൈഡ് തന്നെ കുടുങ്ങി പോയത്. ചില്ല് പാളി തകരുന്നതുപോലുള്ള ശബ്ദം കാലിനടിയിലെ ചില്ല് വിള്ളുന്ന കാഴ്ചയുമാണ് ഇവര്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. സഞ്ചാരികളെ രസിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ ഈ കാഴ്ച്ചയില്‍ അറിയാതെ വന്നുപെടുന്നവര്‍ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമായിരിക്കും ഇത് സമ്മാനിക്കുകയെന്ന് മാത്രം.

ഇത് പറ്റിക്കാനായി നിര്‍മ്മിച്ചതാണെങ്കിലും ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ മറ്റൊരു ചില്ലുപാലത്തില്‍ വിള്ളലുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഞ്ചാരികളില്‍ ഒരാളുടെ കയ്യിലെ സ്റ്റൈയിന്‍ലസ് സ്റ്റീല്‍ കപ്പ് വീണാണ് ചില്ലില്‍ പൊട്ടലുണ്ടായത്. മൂന്ന് പാളികളുള്ള ചില്ലിലെ ഒരു പാളിമാത്രമാണ് പൊട്ടിയതെന്നും ഇതുമൂലം സുരക്ഷാ പേടി വേണ്ടെന്നുമായിരുന്നു അന്ന് അധികൃതര്‍ നല്‍കിയ വിശദീകരണം.

Previous ArticleNext Article