Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിൽ പോലീസ് റെയ്ഡ്; സ്റ്റീൽ ബോംബും വാളുകളും കണ്ടെടുത്തു

കണ്ണൂര്‍: (www.k-onenews.in) കണ്ണൂരിലെ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി. നഗരത്തിലെ എസ്എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ഒരു എസ് കത്തി, രണ്ട് വാള്‍, ഒരു വടിവാള്‍, ആറ് സ്ക്വയര്‍ പൈപ്പ്, ഒരു റൌണ്ട് പൈപ്പ്, മൂന്ന് സ്റ്റീൽ ബോംബ് എന്നിവ കണ്ടെത്തി. ഡ്വാഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.

Previous ArticleNext Article