Hot, കേരളം, പുതിയ വാർത്തകൾ

ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ നിന്ന് ആയുധങ്ങള്‍ പിടികൂടിയ സംഭവം; ഉന്നതതല അന്വേഷണം നടത്തണം: പോപുലർ ഫ്രണ്ട്

കണ്ണൂർ:(www.k-onenews.in) ബി.ജെ.പി ജില്ലാ ഓഫീസിൽ നിന്നും മാരകായുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പോലീസ് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ സെക്രട്ടറി സീ. എം നസീർ പ്രസ്താവനയിൽ പറഞ്ഞു. കുമ്മനത്തിന്റെ നേതൃത്വത്തിൽ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ യാത്രക്കു പിന്നാലെ ജില്ലയില്‍ അക്രമസംഭവങ്ങളും സ്ഫോടനങ്ങളും വർദ്ധിക്കുന്നത് അധികാരികള്‍ അതീവ ഗൌരവത്തോടെ കാണാന്‍ തയ്യാറാവണം. ജില്ലയില്‍ വൻതോതിൽ ആയുധശേഖരണവും ബോംബ് നിർമ്മാണവും നടത്തി കലാപം നടത്താനുള്ള സംഘപരിവാരത്തിന്റെ നീക്കമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്ത് വരുന്നത്. ഇല്ലാത്ത തീവ്രവാദത്തിനെതിരേ യാത്ര നടത്തുകയും ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ നേതാക്കൾ യാത്രയില്‍ വർഗ്ഗീയ വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തിയത് ഉത്തരേന്ത്യയില്‍ പയറ്റിയ തരത്തിലുള്ള കലാപങ്ങളിലൂടെ കേരളത്തില്‍ വേരുറപ്പിക്കുന്നതിനു വേണ്ടിയാണ്. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങൾ ആത്മാർത്ഥതയുള്ളതാണെങ്കിൽ ജില്ലാ ഓഫീസിലെ ആയുധ ശേഖരത്തിനു പിന്നിലെ ദുഷ്ടശക്തികളെ എത്രയും പെട്ടെന്നു നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സർക്കാർ തയ്യാറാവണമെന്നും മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

Previous ArticleNext Article