Hot, കേരളം, പുതിയ വാർത്തകൾ

ആറ്റിങ്ങൽ ടൗണിലെ ചൈനീസ്‌ ഉത്പന്ന സ്റ്റാളിനു തീപിടിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

തിരുവനന്തപുരം: (www.k-onenews.in) കഴിഞ്ഞ ദിവസം ആറ്റിങ്ങലിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ നാട്ടുകാർ രംഗത്ത്‌.
ആറ്റിങൽ ടൗണിൽ ഹെഡ് പോസ്റ്റോഫിസിന് സമീപം ചൈനീസ് ഉത്പന്നങ്ങളുടെ മഹാമേള വിപണിയിലാണു കഴിഞ്ഞ ദിവസം തീപിടിച്ചത്‌.
പുലർച്ചെ നാല് മണിയോടെ സമീപവാസികളായ ചായക്കടക്കാരാണ് തീപിടിക്കുന്നതായി ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്ന് രണ്ട് യുണിറ്റ് അഗ്നിശമനസേനയെത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ വർക്കലയിൽ നിന്ന് രണ്ട് യുണിറ്റ് കൂടി വന്നാണ് തീ അണച്ചത് .നിലവിൽ 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 50 അടി നീളവും 30 അടി വീതിയുമുള്ള ചൈനീസ്‌ ഉത്പന്നങ്ങളുടെ വിൽപനാ സ്റ്റാളാണ് കത്തി നശിച്ചത്. പ്ലാസ്റ്റിക് ടോയ് ഉൽപന്നങ്ങൾ ആയത് കൊണ്ടാണ് തീ അതിവേഗം പടർന്ന് പിടിച്ചത്.
അപകടകാരണം ഷോർട് സർക്യൂട്ടാണോ മനപൂർവ്വമായ അക്രമമാണോ എന്ന് സ്ഥിതികരിച്ചിട്ടില്ല.

എന്നാൽ, ഇക്കഴിഞ്ഞ മുപ്പതാം തിയ്യതി വർക്കലയിലെ വിശ്വ ഹിന്ദു പരിഷത്ത് (VHP) നേതൃത്വത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‍രിക്കുക എന്നാവശ്യപ്പെട്ട്‌ പ്രകടനം നടത്തിയിരുന്നു. ഇതും അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണു ആവശ്യമുയരുന്നത്‌. കോച്ചിറ സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള വിപണിയാണിത്‌. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചു.

Previous ArticleNext Article