Hot, ജില്ലാ വാര്‍ത്തകള്‍

മുസ്ലിം യുവാക്കളെ കള്ളകേസുണ്ടാക്കി ജയിലിലടക്കാൻ ബിജെപി-പോലീസ് ഗൂഢനീക്കം – എസ്‌ഡിപിഐ

കുമ്പള: (www.k-onenews.in) ബിജെപി നേതാക്കളുടെ ആഹ്വാന പ്രകാരം മത ന്യൂനപക്ഷ വിഭാഗക്കാരായ യുവാക്കളെ കള്ളകേസിൽ കുടുക്കി ജയിലിലടക്കാൻ ബിജെപി-പോലീസ് ഗൂഢനീക്കം നടക്കുന്നതായി എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി ആരോപിച്ചു.

കുമ്പളയിൽ ഒരു മാസത്തിനിടെ രണ്ട് മുസ്ലിം യുവാക്കളെ പോലീസ് കള്ളകേസുണ്ടാക്കി പിടികൂടിയിരുന്നു. ഇതിൽ ഒരാളെ എംഎൽഎ ഇടപെട്ട് സ്റ്റേഷൻ ഉപരോധിച് മോചിപ്പിച്ചിരുന്നു. മാവിനക്കട്ടയിൽ കെ.എസ്.ആർ.ടി.സി ബസ്സിന്‌ കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മിനിഞ്ഞാന്ന് മാവിനക്കട്ടയിലെ സലാം എന്ന യുവാവിനെ കള്ളക്കേസെടുത്തു പോലീസ് ജയിലിലടിച്ചിരിക്കുന്നത്. ഇത് പോലീസ്-ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് എസ്ഡിപിഐ യോഗം കുറ്റപ്പെടുത്തി. ഉത്തരേന്ധ്യപോലെ ന്യൂനപക്ഷ വിഭാഗക്കാരെ മാത്രം വേട്ടയാടി ജയിലിലടക്കാനുള്ള ഗൂഡനീക്കത്തെ ചെറുത് തോല്പിക്കാൻ മുഴുവൻ ജനാതിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ മൊഗ്രാൽ അധ്യക്ഷത വഹിച്ചു , സെക്രെട്ടറി മൻസൂർ, മറ്റു ഭാരവാഹികളായ ഹകീം കുമ്പള, അഫ്രാസ് ബദ്‌രിയനഗർ, ശാഹുൽ പെർവാഡ്, ഹനീഫ് കളത്തൂർ, നൗഷാദ് ശാന്തിപ്പള്ളം, ഹകീം ആരിക്കാടി എന്നിവർ പ്രസംഗിച്ചു.

Previous ArticleNext Article