Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ

പലസ്തീനില്‍ ഹമാസും ഫത്ഹും കൈകോര്‍ക്കാന്‍ ധാരണയായി

കൈറോ: (www.k-onenews.in) ഇസ്രായേല്‍ ആക്രമണംമൂലം വികസനവും ജീവിത സാഹചര്യവും മുരടിച്ച പലസ്തീനില്‍ ഹമാസും ഫത്ഹ് പാര്‍ട്ടിയും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഈജിപ്തിന്റെ നേതൃത്വത്തില്‍ കൈറോയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് പലസ്തീനിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളായ ഹമാസും ഫത്ഹും ഒരുമിച്ച് പോകാന്‍ ധാരണയായത്.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യയാണ് യോചിച്ച് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ചത്. പത്ത് വര്‍ഷത്തോളമായി തുടരുന്ന ഭിന്നതക്കാണ് ഇതോടെ വിരാമമായത്. എന്നാല്‍ ഉടമ്പടിയുടെ മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവിയായ സാലിഹ് അല്‍അൗറിയും ഫത്ഹ് വക്താവായ അസ്സാം അല്‍അഹ്മദുമാണ് ചര്‍ച്ചയെ നിയന്ത്രിച്ചിരുന്നത്. ചര്‍ച്ചക്കായി ജോര്‍ദാന്‍ വഴി കൈറോയില്‍ എത്താനുള്ള ശ്രമം ഇസ്രായേല്‍ തടസ്സപ്പെടുത്തിയിരുന്നു. പലസ്തീനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ദേശീയ ഐക്യ സര്‍ക്കാറിന് രൂപം നല്‍കുന്നതിനും ഇതിനായി ലെജിസ്ലേറ്റീവ്, പ്രസിഡന്‍ഷ്യല്‍, നാഷനല്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുമുള്ള ചര്‍ചയാണ് കൈറോയില്‍ നടന്നത്. പലസതീന്‍ രാഷ്ടീയം, സാമ്പത്തികം സുരക്ഷ, ഗസ്സയിലെ വൈദ്യുത പ്രതിസന്ധി തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിക്കുന്നതായിരിക്കും ഐക്യ സര്‍ക്കാര്‍.

പലസ്തീന്‍ നേതൃത്വം ഔദ്യോഗികമായി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനാണെങ്കിലും ഹമാസ് നിയന്ത്രണത്തിലുള്ള ഗസയില്‍ ഫത്ഹിന് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി 2011 ല്‍ തയ്യാറാക്കിയ കൈറോ ഉടമ്പടി കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചക്ക് ഈജിപ്ത് മുന്‍കയ്യെടുത്തത്. 2014 ല്‍ യോജിച്ചു പോകാന്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിരുന്നെങ്കിലും പരസ്പരമുള്ള തര്‍ക്കം കാരണം നടപ്പിലാകാതെ പോകുകയായിരന്നു.

Previous ArticleNext Article