Hot, കേരളം, പുതിയ വാർത്തകൾ

കേരളം വീണ്ടും സഞ്ചാരികളുടെ ഇഷ്ടസ്ഥലം

തിരുവനന്തപുരം ( www.k-onenews.in ) : രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഓണ്‍ലൈന്‍ അവലോകന വെബ്സൈറ്റായ മൈ ടൂര്‍ റിവ്യൂ.കോമിലെ  സന്ദര്‍ശകര്‍ 2016- 17 ല്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലമായി കേരളത്തെ തെരഞ്ഞെടുത്തു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം വിലയിരുത്തുന്നതിനുള്ള സൈറ്റില്‍ വിദേശ യാത്രികരാല്‍ ഏറ്റവുമധികം അവലോകനം ചെയ്യപ്പെട്ട ലക്ഷ്യസ്ഥാനമാണ് കേരളം. ഇതേത്തുടര്‍ന്ന് ദൈവത്തിന്‍റെ സ്വന്തം നാടിനായുള്ള പ്രചരണപരിപാടിക്ക് വെബ്സൈറ്റ് രൂപം നല്‍കി.
രാജ്യാന്തര സഞ്ചാരികളുടെ മികച്ച അഭിപ്രായങ്ങളുടെ ഗുണഫലം എക്കാലത്തും ലഭിച്ച ലക്ഷ്യസ്ഥാനമാണ് കേരളമെന്നു കേരളാ ടൂറിസം ഡയറക്ടര്‍ യു. വി.ജോസ് പറഞ്ഞു.

ഏറെ സ്വാധീനശേഷിയുള്ളതും നീതിപൂര്‍വകവുമായ നിരൂപണോപാധിയായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സഞ്ചാരികളുടെ വിലയിരുത്തലുകള്‍ വഴി വീണ്ടും കേരളം ഒന്നാമതെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Article