Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

പയ്യന്നൂരില്‍ ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 6 പേർ മരിച്ചു

 പയ്യന്നൂര്‍:  ( www.k-onenews.in ) രാമന്തളി വടക്കുമ്പാട് കോളനിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കാനാച്ചേരി ഗണേശന്‍ (38), ഭാര്യ ലളിത (36), മകള്‍ ജിഷ്ണ (ഏഴ്), ഗണേശന്റെ സുഹൃത്ത് രാമന്തളി വടക്കുമ്പാട്ടെ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ (മൂന്ന്), റോഡില്‍ മത്സ്യം വാങ്ങാനെത്തിയ കുന്നരു കാരന്താട്ടെ നടുവിലെ പുരയില്‍ ദേവകി അമ്മ (70) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതിവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം. ടിപ്പര്‍ ലോറിഡ്രൈവര്‍ മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ രാത്രി എട്ടുമണിയോടെ കസ്റ്റഡിയിലെടുത്തതായും പയ്യന്നൂര്‍ പോലീസ് പറഞ്ഞു. ഇയാളെ പയ്യന്നൂര്‍ താലൂക്ക് ആസ്പത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാമന്തളി വടക്കുമ്പാട്ടുനിന്ന് പുതിയങ്ങാടി ചൂട്ടാട് ബീച്ചിലേക്ക് ഓട്ടോ റിക്ഷയില്‍ പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.
Previous ArticleNext Article