Hot, ജില്ലാ വാര്‍ത്തകള്‍

കോട്ടപ്പുറം പാലം 2016ൽ തന്നെ ഉൽഘാടനം ചെയ്യും..- എം.രാജഗോപാലൻ എം.എൽ.എ

നീലേശ്വരം: ( www.k-onenews.in ) മലബാർ പാക്കേജിൽ ഉൾപ്പെടുത്തി 2010ൽ നിർമ്മാണ പ്രവർത്തികളാരംഭിച്ച കോട്ടപ്പുറം റോഡ്‌ പാലം ഈ വർഷം തന്നെ പണി പൂർത്തിയാക്കി ജനങ്ങൾക്ക്‌ തുറന്നു കൊടുക്കുമെന്ന് തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ പറഞ്ഞു,
നീലേശ്വരം മുനിസിപ്പാലിറ്റിയേയും ചെറുവത്തൂർ ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന 300 മീറ്ററുള്ള ഈ പാലം യാഥാർത്ഥ്യമാവുന്നതോടെ നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്കുള്ള യാത്രയിൽ 12 കിലോമീറ്റർ ലാഭിക്കാമെന്നാണു കണക്കു കൂട്ടപ്പെടുന്നത്‌
നീലേശ്വരം പുതിയ ബസ്റ്റാൻഡ്‌ നിർമ്മാണത്തിനായി കരുവാച്ചേരിയിലുള്ള കാര്‍ഷിക വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടാന്‍ മന്ത്രിയുമായി സംസാരിച്ച്‌ നിവേദനവും നല്‍കിക്കഴിഞ്ഞെന്നും അദ്ധേഹം കൂട്ടിച്ചേർത്തു
നീലേശ്വരം പ്രസ്‌ഫോറം നടത്തിയ മുഖാമുഖം പരിപാടിയിലാണു എം.എൽ.എ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്‌.
Previous ArticleNext Article