Hot, പുതിയ വാർത്തകൾ, വേര്‍പാട്

ട്രെയിൻ കയറുന്നതിനിടെ കാൽ തെന്നി; കോഴിക്കോട്ട്‌ എക്സൈസ്‌ ഉദ്യോഗസ്ഥൻ ട്രയിൻ കയറി മരിച്ചു

29-copy
കോഴിക്കോട്‌ ( www.k-onenews.in ) : ട്രെയിൻ കയറുന്നതിനിടെ കാൽ തെന്നി പാളത്തിലേക്ക്‌ വീണ യാത്രക്കാരന്റെ ദേഹത്ത്‌ ട്രയിൻ കയറി മരിച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ കോഴിക്കോട്‌ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
ഒന്നാം നംബർ പ്ലാറ്റ്‌ ഫോമിൽ നിന്ന് നേത്രാവതി-തിരുവനന്താപുരം എക്സ്പ്രസിലേക്ക്‌ കയറുന്നതിനിടെയാണു സംഭവം.
കണ്ണൂർ റേഞ്ച്‌ എക്സൈസ്‌ ഇൻസ്‌പെക്ടറായ ആലപ്പുഴ സ്വദേശി ജയപ്രകാശ്‌(49) ആണ് മരണപ്പെട്ടത്‌. ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.
ഭാര്യ ശ്രീലത, ജയസൂര്യ,ജ്യോതിക എന്നിവർ മക്കളാണ്..
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക്‌ കൊണ്ട്‌ പോകും
Previous ArticleNext Article