പ്രവാസി

സംഘപരിവാരത്തിനെതിരെ ഒന്നിക്കണം: കിഫ് സെമിനാര്‍

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സപ്തംബര്‍ 15 മുതല്‍ 30വരെ നടത്തുന്ന നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം കാംപയിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. അബുഹലീഫ തനിമ ഓഡിറ്റോറിയത്തിലായിരുന്നു സെമിനാര്‍. മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കി നാട്ടില്‍അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യപ്രഭാഷണം നടത്തിയ അമീന്‍ കൊല്ലം പറഞ്ഞു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍നടക്കുന്ന ഇത്തരംവെറുപ്പിന്റെ രാഷ്ട്രീയം നേരിടാന്‍ ഇന്ത്യന്‍ മതേതര ജനവിഭാഗം ഒന്നിച്ച് മുന്നേറണം. മുസ്‌ലിം സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച്നടത്തി അക്രമം സൃഷ്ടിക്കാന്‍ നോക്കിയതും ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ കൊല്ലുന്നതും അവര്‍ണന് അയിത്തം കല്‍പ്പിച്ച് ഇപ്പോഴും മാറ്റി നിര്‍ത്തുന്നതും എല്ലാം വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ഉദ്ഘാടനം ചെയ്തു. കിഫ് ഫഹാഹീല്‍ മേഖലാ സെക്രട്ടറി ഷംസീര്‍ അധ്യക്ഷനായിരുന്നു. കുവൈത്ത് സിറ്റി എരിയ പ്രസിഡന്റ് മുഹമ്മദ് എറണാംകുളം സ്വാഗതവും മുഹമ്മദ് വയനാട് നന്ദിയും പറഞ്ഞു.

Previous ArticleNext Article