Hot, കവിത, പുതിയ വാർത്തകൾ, സൃഷ്ടികള്‍

പെല്ലറ്റുകൾ പൂക്കളമൊരുക്കുന്ന കാശ്മീരിലേക്കാണ് നമ്മുടെ അടുത്ത യാത്ര

( www.k-onenews.in ) :- കവിത

ഹജ്ജിനു പുറപ്പെടുമ്പോലെ
ഉമ്മാനോടും ഉപ്പാനോടും പറഞ്ഞിട്ടു വേണം
വീട്ടിൽ നിന്നും നീയിറങ്ങാൻ
ഇനി അഥവാ തിരിച്ചു വന്നില്ലെങ്കിലോ

സൈന്യത്തിന്റെ വെടിയേറ്റു നമ്മൾ
കൊല്ലപ്പെടാൻ സാധ്യത ഉള്ളതിനാൽ
മകളുടെ മയ്യത്ത് കാണാണ്ടാന്നു
പറയുന്ന പൊതുബോധത്തെ
വലിച്ചു കീറണമെന്നു ഉമ്മയോട്
നീ പ്രത്യേകം പറയണം

ഒടുവിലാ താഴ്വാരത്ത് എത്തുമ്പോൾ
ഭൂമിയിലെ സ്വർഗത്തിലാണ് നാമെന്നു
നീ സ്റ്റാറ്റസ് ഇടുമ്പോൾ അറിയാതെ ഞാൻ
നിന്റെ കണ്ണീരു തുടച്ചു തരും

ആപ്പിളുകൾക്ക് എങ്ങനെ ചുവപ്പു
നിറമുണ്ടായി എന്ന നിന്റെ നിഷ്കളങ്ക
ചോദ്യത്തിന് അപ്പോൾ ഞാൻ മറുപടി തരും

-ഷഫിൻ ജഹാൻ

Previous ArticleNext Article