Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

മകളുടെ ഒളിച്ചോട്ടം; ആസിഡ്‌ കഴിച്ച മാതാവിന്റെ നില അതീവ ഗുരുതരം

കാഞ്ഞങ്ങാട്‌: ( www.k-onenews.in ) പ്രതിശ്രുതവധുവായ മകള്‍ അന്യമതസ്ഥനായ അധ്യാപകനോടൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത്‌ ആസിഡ്‌ കഴിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ച മാതാവിന്റെ നില അതീവഗുരുതരം. നീലേശ്വരം, ബങ്കളം സ്വദേശിനിയും ബിരിക്കുളത്തെ സ്വന്തം വീട്ടില്‍ താമസക്കാരിയുമായ സ്‌ത്രീയാണ്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കഴിയുന്നത്‌.
ചൊവ്വാഴ്‌ച വൈകിട്ടാണ്‌ അന്‍പത്തിരണ്ടുകാരിയായ മാതാവ്‌ ആസിഡ്‌ കഴിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്‌. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ്‌ ഇതുവരേയ്‌ക്കും തയ്യാറായിട്ടില്ല. സ്ഥിതി ഗുരുതരമായതിനാല്‍ പൊലീസ്‌ ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തി ഗുരുതര നിലയില്‍ കഴിയുന്ന സ്‌ത്രീയില്‍ നിന്നു മൊഴിയെടുത്തു. പെരിയയിലെ അണ്‍ എയ്‌ഡഡ്‌ കോളേജിലെ വിദ്യാര്‍ത്ഥിനിയും പ്രതിശ്രുത വധുവുമായിരുന്ന മകള്‍ അതേ കോളേജിലെ അധ്യാപകനോടൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്താണ്‌ ആസിഡ്‌ കഴിച്ചതെന്നാണ്‌ മാതാവ്‌ പൊലീസിനോട്‌ പറഞ്ഞത്‌. തുടര്‍ന്ന്‌ ബിരിക്കുളത്തെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ്‌ കേസെടുക്കാന്‍ തയ്യാറാകാത്തത്‌ ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്‌.ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയും കാമുകനും എറണാകുളത്താണ്‌ ഇപ്പോള്‍ താമസം. മകള്‍ ഒളിച്ചോടിയതിനുശേഷം മാനസികമായി തകര്‍ന്ന മാതാവും കുടുംബവും ബങ്കളത്തെ വീടു അടച്ചുപൂട്ടി ബിരിക്കുളത്തെ സ്വന്തം വീട്ടിലാണ്‌ താമസിച്ചിരുന്നത്‌.

Previous ArticleNext Article