Hot, അന്താരാഷ്ട്രം

പ്ലേ ബോയ് മാസികയില്‍ ആദ്യമായി ഹിജാബ് ധാരിണി

ലോസ് ആഞ്ചലസ്: ( www.k-onenews.in പ്ലേ ബോയ് മാസികയുടെ ഒക്‌ടോബര്‍ ലക്കത്തില്‍ ഹിജാബ് ധാരിയായി താന്‍ പ്രത്യക്ഷപ്പെടുമെന്ന മുസ്‌ലിം മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിനെതിരേ വ്യാപക പ്രതിഷേധം. ലബനീസ് വംശജയായ നൂര്‍ താഗോരി എന്ന 22കാരിയാണ് ഹിജാബ് ധരിച്ച് പ്ലേ ബോയ് മാസികയില്‍ പ്രത്യക്ഷപ്പെടുന്നത്. വനിതാ മോഡലുകളുടെ നഗ്‌ന ചിത്രങ്ങളിലൂടെയും അര്‍ധനഗ്ന ചിത്രങ്ങളിലൂടെയും കുപ്രസിദ്ധമായ പ്ലേബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെടുമെന്ന് നൂര്‍ താഗോരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ട്വീറ്റിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ നഗ്‌ന ചിത്രങ്ങള്‍ ഒഴിവാക്കുകയാണെന്നു പ്ലേ ബോയ് മാഗസിന്‍ അധികൃതര്‍ അറിയിച്ചിരുന്നു. പ്ലേ ബോയ് മാഗസിന്റെ ചരിത്രത്തിലാദ്യമായാണ് ഹിജാബ് ധരിച്ച യുവതിയുടെ ചിത്രം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നത്.
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്ത പ്രവര്‍ത്തക എന്നാണ് മാഗസിന്‍ നൂറിനെ വിശേഷിപ്പിച്ചത്. നൂര്‍ ഇസ്‌ലാമിനെ അവഹേളിച്ചുവെന്നും മതവിശ്വാസത്തെ കൈവിട്ടുവെന്നും ആരോപിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്.
എന്നാല്‍, വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നാണ് നൂറിന്റെ നിലപാട്.  യുഎസ് ടെലിവിഷനില്‍ ഹിജാബ് ധരിച്ചെത്തി മുമ്പും നൂര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. യുഎസിലെ വീഡിയോ വാര്‍ത്താ ശൃംഖലയായ ന്യൂസിയിലെ ജീവനക്കാരിയാണ്.

Previous ArticleNext Article