Hot, കേരളം, പുതിയ വാർത്തകൾ

നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം; ജനമഹാസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി

കോഴിക്കോട് (www.k-onenews.in) :- ഒക്ടോബര്‍ 1ന് കടപ്പുറത്ത് നടക്കുന്ന പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. നഗരവും പരിസരവും സമ്മേളനത്തിന്റെ വരവറിയിച്ച് കൊടിതോരണങ്ങളും ബോര്‍ഡുകളും കൊണ്ട് അലങ്കിരിച്ചിട്ടുണ്ട്. സമ്മേളന സന്ദേശത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി ഒരുക്കിയിരിക്കുന്ന എല്‍ഇഡി വാള്‍ സ്ഥാപിച്ച പ്രത്യേക വാഹനത്തിലെ പ്രദര്‍ശനം നഗരത്തിന്റെ മുക്കു മൂലകളില്‍ നൂറുകണക്കിന് പേരയാണ് ആകര്‍ഷിച്ചിട്ടുള്ളത്. നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാന തല സമാപനത്തോടനുബന്ധിച്ചാണ് കോഴിക്കോട്ട്  സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സപ്തംബര്‍ 1ന് കന്യാകുമാരിയില്‍ തുടക്കം കുറിച്ച കാംപയിന്‍ ഒക്ടോബര്‍ 3ന് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുക. ചെയര്‍മാന്‍ കെ എം ഷെരീഫാണ് ദേശീയ കാംപയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൂടംകുളം സമര നായകന്‍ എസ് പി ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ 5ന് തിരുവനന്തപുരം പ്രസ്് ക്ലബ്ബില്‍ സംസ്ഥാന  ജനറല്‍ സെക്രട്ടറി കെ എച്ച് നാസറാണ് നിര്‍വഹിച്ചത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥ പിള്ള, മുന്‍ മന്ത്രി നീലലോഹിതദാസ് നാടാര്‍, ദലിത് ചിന്തകന്‍ എ എസ് അജിത് കുമാര്‍്, ലത്തീന്‍ കത്തോലിക്ക ഐക്യവേദി നേതാവ് അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍ അജയന്‍, റെനി ഐലിന്‍, അര്‍ശദ് മൗലവി അല്‍ഖാസിമി (ജംഇയ്യത്തുല്‍ ഉലമാ ഇ ഹിന്ദ്), പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി (ഖത്തീബ് ആന്റ് ഖാസി ഫോറം), പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍  തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തുടര്‍ന്ന് ഫാഷിസത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടന സംഘടിപ്പിച്ചു. ടേബ്ള്‍ ടോക്കുകള്‍, കുടുംബസംഗമങ്ങള്‍, ജനസമ്പര്‍ക്ക ജന ജാഗ്രതാ സദസ്സുകള്‍, ഗൃഹ സന്ദര്‍ശനങ്ങള്‍, വാഹന ജാഥകള്‍, പൊതുയോഗങ്ങള്‍, തെരുവ് നാടകങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവയിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ സന്ദേശം കൈമാറുന്നതിന് പരിപാടികള്‍ക്കായി. ജനകീയ പ്രതിരോധമാണ് ഫാഷിസത്തിനുള്ള മറുപടിയെന്ന പോപുലര്‍ ഫ്രണ്ട് സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവാണ് സംഘടനയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വന്‍ ജനപിന്തുണയെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ഒക്ടോബര്‍ 1ന് വൈകീട്ട് 3.30ന് അരയിടത്തുപാലത്തിന് സമീപം വച്ചാണ് വോളന്റിയര്‍ മാര്‍ച്ചും റാലിയും ആരംഭിക്കുക. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമെന്നും ഇത് ഫാഷിസത്തിനെതിരായ പ്രതിരോധത്തില്‍ പുതിയ ചരിത്രം തീര്‍ക്കുമെന്നും നേതാക്കാള്‍ പറഞ്ഞു.

ഫാഷിസത്തെ തുറന്നുകാട്ടി എല്‍ഇഡി വാള്‍ പ്രദര്‍ശനം

കോഴിക്കോട്: ഫാഷിസത്തിന്റെ ക്രൂരതയും സംഹാരാത്മകതയും തുറന്നുകാട്ടിയും അതിനെതിരായ ജനകീയ മുന്നേറ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിച്ചുമുള്ള എല്‍ഇഡി വാള്‍ പ്രദര്‍ശനം ജനമസ്സുകള്‍ കീഴടക്കി മുന്നേറുന്നു. നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടക്കുന്ന ജനമഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് എല്‍ഇഡി വാള്‍ സ്ഥാപിച്ച പ്രത്യേക വാഹനം നഗരത്തിന്റെ മുക്കുമൂലകളില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സംഘപരിവാര നേതൃത്വത്തില്‍ ദലിത്, മുസ്്‌ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ നടന്ന അതിക്രമങ്ങളും സംഘ  ബിജെപി നേതാക്കളുടെ വര്‍ഗീയ വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗങ്ങളുമെല്ലാം അതിന്റെ ക്രൗര ഭാവത്തില്‍ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതില്‍ പ്രദര്‍ശനം വിജയിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍, ദലിതര്‍ക്കെതിരായ പീഡനങ്ങള്‍, എഴുത്തുകാര്‍ക്കും  സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരായ കൊലപാതകങ്ങള്‍, അതിക്രമങ്ങള്‍, ബിജെപി നടത്തുന്ന വര്‍ഗീയവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചിത്രങ്ങളും ലഘു വിവരണങ്ങളും ഫാഷിസത്തിന്റെ യഥാര്‍ഥമുഖം ജനമനസ്സുകള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചരിത്രം, സംഘടന ദേശീയ സംസ്ഥാന തലത്തില്‍ നടത്തിയ വിവിധ പ്രചാരണ പരിപാടികളുടെ ദൃശ്യങ്ങള്‍, സാമൂഹിക സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പരേഡുകള്‍ എന്നിവയും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചെയര്‍മാന്‍ കെ എം ഷെരീഫ്, വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്്മാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ തുടങ്ങിയവരുടെ സന്ദേശങ്ങളും ഇതില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. ഫാഷിസത്തെക്കുറിച്ച ഭീതി കൈമാറുന്നതനൊപ്പം അതിനെതിരേ ഉയര്‍ന്നുവരേണ്ട ജനകീയ ചെറുത്തുനില്‍പ്പിനെക്കുറിച്ച അവബോധം കൂടി നല്‍കിയാണ് പ്രദര്‍ശനം അവസാനിപ്പിക്കുന്നത്.

Previous ArticleNext Article