Hot, പുതിയ വാർത്തകൾ, വേര്‍പാട്

നീലേശ്വരം സ്വദേശി മക്കയിൽ വെച്ച്‌ നിര്യാതനായി

മക്ക:  (www.k-onenews.in ) ഈ വർഷത്തെ ഹജ്ജ്‌ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക്‌ മടങ്ങാനൊരുങ്ങവേ നീലേശ്വരം പടന്നക്കാട് കരുവളം സ്വദേശി അബ്ദുൽ അസീസ്‌(65) മക്കയിൽ വെച്ച്‌ നിര്യാതനായി,

ഇന്ന് ഉച്ചയോടെ ജുമാ നമസ്കാരത്തിനായി പുറപ്പെടാനൊരുങ്ങവേ മക്കയിലെ താമസ സ്ഥലത്ത്‌ വെച്ചായിരുന്നു മരണമെന്നാണ് ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചത്‌.
ഭാര്യയോടൊപ്പമാണ് അദ്ധേഹം ഹജ്ജ്‌ കർമ്മത്തിനായി പുറപ്പെട്ടത്‌. കോട്ടപ്പുറം സ്വദേശിനി സുബൈദയാണ് ഭാര്യ.

മക്കൾ ഷനീർ(അൽഐൻ), നിഷാന, സജിന

Previous ArticleNext Article