Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ചെമ്മനാട്‌ പഞ്ചായത്തിലേക്ക്‌ എസ് ഡി പി ഐ മാർച്ച് നടത്തി

ചെമ്മനാട്:  ( www.k-onenews.in ) ഭരണ പക്ഷത്തിന്റെ ജന വിരുദ്ധ നിലപാടിനെ തുറന്ന് കാട്ടി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് എസ് ഡി പി ഐ മാർച്ച് നടത്തി,പത്തോളം അടിസ്ഥാന ആവിശ്യങ്ങളാണ് പാർട്ടി മാർച്ചിൽ ഉന്നയിച്ചത്, സുതാര്യമായി ജന താൽപര്യങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെങ്കിൽ രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ് ഡി പി ഐ ജില്ല പ്രസി:എൻ യു അബ്ദുൽ സലാം പറഞ്ഞു.
ഭരണ പക്ഷത്തിന്റെ
പക്ഷപാതിത്വപരമായ നിലപാടിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷം  ആരേയോ ഭയക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പഞ്ചായത്ത് പ്രസി: അർഷാദ് പാലിച്ചിയടുക്കം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, ബിക്കെ മുഹമ്മദ് ഷാ, ഹക്കീം ദേളി, അഷറഫ് കോളിയടുക്കം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മുനാസിഫ് സ്വാഗതവും, അമാനുള്ള നയാ ബസാർ നന്ദിയും പറഞ്ഞു.
Previous ArticleNext Article