Hot, ജില്ലാ വാര്‍ത്തകള്‍

ക്രസന്റ്‌ സാംസ്കാരിക വേദി; ഇഖ്‌ബാലിന്റെ ചികിൽസാ സഹായം കൈമാറി

ചെറുവത്തൂർ: ( www.k-onenews.in )  ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശി മുഹമ്മദ്‌ ഇഖ്‌ബാലിനു വേണ്ടി തുരുത്തി ക്രസന്റ്‌ സാംസ്കാരിക വേദി സമാഹരിച്ച ചികിത്സാ സഹായം കൈമാറി.
തുരുത്തി ജമാഅത്ത്‌ കമ്മറ്റി ഭാരവാഹികൾ മുഖേന തൈക്കടപ്പുറം ജമാഅത്ത്‌ ഭാരവാഹികൾക്ക്‌ തുക കൈമാറുകയായിരുന്നു.
ഇരുപത്തിയാറു‌ വർഷത്തോളമായി മടക്കര തുരുത്തിയിലെ സാമൂഹ്യ,കലാ,സാംസ്കാരിക രംഗത്ത്‌ നിറഞ്ഞു നിൽക്കുന്ന സംഘടനയാണു  ക്രസന്റ്‌ സാംസ്കാരിക വേദി,
ഇത്തരം യുവജന കൂട്ടായ്മകളാണു നാടിനാവശ്യമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Previous ArticleNext Article