Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

അനാഥാലയത്തിലെ പ്രകൃതി വിരുദ്ധ പീഡനം ; അധ്യാപകൻ ഒളിവിൽ

നീലേശ്വരം: ( www.k-onenews.in ) കോട്ടപ്പുറത്തെ അനാഥ-അഗതി മന്ദിരത്തിലെ കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്‌. തൈക്കടപ്പുറം സ്വദേശിയും അഗതി മന്ദിരത്തിലെ അധ്യാപകനുമായ ഹാഫിസ്‌ നിസാമുദ്ധീൻ അൽ-മഹ്‌മൂദിക്കെതിരേയാണു കേസെടുത്തിരിക്കുന്നത്‌. കോട്ടപ്പുറം സ്‌കൂളിലെ വിദ്യാർത്ഥികളായ കുട്ടികൾ ക്ലാസിൽ അസ്വസ്ഥരായത്‌ ശ്രദ്ധിച്ച അധ്യാപകരാണ് കുട്ടികളോട്‌ കാര്യം അന്വേഷിച്ചത്‌, അധ്യാപകരോട്‌ പീഡന വിവരം പറയുകയായിരുന്നു തുടർന്ന് ചൈൽഡ്‌ ലൈനിനു വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ആറു മാസത്തോളമായി ഇയാൾ പീഢിപ്പിച്ചു വരികയായിരുന്നത്രെ, കേസായതോടെ ഇയാൾ ഒളിവിൽ പോയിരിക്കയാണ്, എന്നാൽ കുട്ടികൾ ഇപ്പോഴും അഗതി മന്ദിരത്തിൽ തന്നെ തുടരുന്നുണ്ട്‌.

Previous ArticleNext Article