Hot, ഹെല്‍ത്ത്

അധികസമയം ഇരിക്കുന്നതു മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ബ്രീസ്:  ( www.k-onenews,in) അധികസമയം ഇരിക്കുന്നതു മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ലോകത്ത് ഒരു വര്‍ഷം 4,30,000 പേര്‍ മരിക്കുന്നതിനു കാരണം ദിവസം മൂന്നു മണിക്കൂറിലധികം ഒരേ ഇരുപ്പ് ഇരിക്കുന്നതുകൊണ്ടാണെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്. ബ്രസീലിലെ സാവോപോളോ സര്‍വകാലാശാലയിലെ ലിയോണാര്‍ഡോ റെസെയുടെ നേതൃത്വത്തില്‍ 2002 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 54 രാജ്യങ്ങളിലെ ജനങ്ങളിലാണു പഠനം നടത്തിയത്. വ്യായാമം ചെയ്യുകയോ ചെയ്യാതിരിക്കുകയോ എന്തുമാകട്ടെ, അധികസമയം ഇരിക്കുന്നതു മരണസാധ്യത വര്‍ധിപ്പിക്കും. ലോകത്ത് 60 ശതമാനം പേരും ദിവസം മൂന്നു മണിക്കൂറിലധികം ഒരേ ഇരുപ്പ് ഇരിക്കുന്നവരാണ്. മുതിര്‍ന്നവര്‍ ശരാശരി 4.7 മണിക്കൂറാണ് ഇരിക്കുന്നത്. കൂടുതല്‍ സമയം ഇരിക്കുന്നതുമൂലം കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ലെബനനിലാണ്. 11.6 ശതമാനമാണ് ഇവിടെ മരണനിരക്ക്. ഏറ്റവും കുറവ് മെക്‌സിക്കോയില്‍, 0.6 ശതമാനം.

Previous ArticleNext Article