Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, ഹെല്‍ത്ത്

കാസർഗോട്ടെ കടകളിൽ ഡ്യൂപ്ലിക്കറ്റ്‌കോഴി മുട്ടകളും

eggg

 

കാസര്‍കോട്: ചൈനീസ് മുട്ട എന്ന്പരക്കെ അറിയപ്പെടുന്ന കൃത്രിമ കോഴിമുട്ട കാസര്‍കോട്ടും. ഗുരുതരമായആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നകൃത്രിമ കോഴിമുട്ടകളാണ്കാസര്‍കോട്ടെ വിപണിയില്‍വ്യാപകമായത്.

കോളിയടുക്കത്തെ ഒരു കടയിൽ നിന്ന്വാങ്ങിയ മുട്ടയാണ് ചൈനീസ്‌മുട്ടയാണെന്ന് തിരിച്ചറിഞ്ഞത്‌.

കഴിഞ്ഞ ദിവസം, ലോട്ടറിവില്‍പ്പനക്കാരനായ കോളിയടുക്കത്തെസി. കൃഷ്ണന്‍ ഒരു കടയില്‍ നിന്ന്വാങ്ങിയ അഞ്ച് കോഴിമുട്ടകളില്‍രണ്ടെണ്ണംഇത്തരത്തിലുള്ളവയായിരുന്നു. വ്യാപാരികള്‍ക്ക് കൃത്രിമ മുട്ടകള്‍തിരിച്ചറിയാന്‍ വഴിയില്ല. യഥാര്‍ത്ഥമുട്ടക്കൊപ്പമാണ് കൃത്രിമ മുട്ടകള്‍കടകള്‍ക്ക് നല്‍കുന്നതെന്ന്വ്യാപാരികള്‍ പറയുന്നു.

മുട്ടയുടെ വെള്ളയുണ്ടാക്കാന്‍ സ്റ്റാര്‍ച്ച,റെസിള്‍, സോഡിയം ആല്‍ഗിനേറ്റ്എന്നിവയും ഇതിനെ ദ്രാവകരൂപത്തില്‍നിലനിര്‍ത്താന്‍ ഒരു തരം ആല്‍ഗയുടെസത്തുമാണ് ഉപയോഗിക്കുന്നത്. മുട്ടപൊട്ടിക്കുമ്പോള്‍ അകത്ത് പ്ലാസ്റ്റിക്പോലുള്ളൊരു ആവരണം കാണുന്നു.

മഞ്ഞക്കുരുവാണെങ്കില്‍ ജെല്‍പോലെയാണ്. ഇത്തരം മുട്ടകള്‍സംസ്ഥാനത്തിന്റെ പല ഭാഗത്തുംവില്‍പ്പനക്കെത്തിയതായി നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു.ചൈനീസ് മുട്ടയാണെന്നാണ്അറിയപ്പെടുന്നതെങ്കിലും മറ്റു പലരാജ്യങ്ങളിലും ഇത്തരം കൃത്രിമ മുട്ടകള്‍നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നുണ്ട്.നാടന്‍ കോഴിമുട്ടയുടെ വിലയാണ്ഈടാക്കുന്നത്.

Previous ArticleNext Article