Hot, പുതിയ വാർത്തകൾ, ഹെല്‍ത്ത്

ഒറ്റ സെക്കന്റ് മതി, അണു ബാധയുണ്ടാവാന്‍; നിലത്ത് വീണ ഭക്ഷണം ഞൊടിയിടയില്‍ പെറുക്കിയെടുത്ത് കഴിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്ന് കരുതുന്നവര്‍ അറിയാന്‍

( www.k-onenews.in ) താഴത്ത് വീണ ഭക്ഷണത്തിന്റെ കാര്യത്തില്‍ അഞ്ച് സെക്കന്റ് നിയമം പാലിക്കുന്നവര്‍ നിരവധിയുണ്ട്. പെട്ടെന്ന് നിലത്ത് വീണ ഭക്ഷണമെടുത്ത് തുടച്ച് കഴിച്ചാല്‍ ഒന്നും പറ്റില്ലെന്നും ഒരു കുഴപ്പവും ഇല്ലെന്നും വിചാരിക്കുന്നവര്‍. കൊച്ചുകുട്ടികളാകട്ടെ നിലത്ത് വീണത് മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പ് പെറുക്കി വായിലിട്ട് ഒന്നും അറിയാത്ത മട്ടില്‍ നില്‍ക്കും. ഇത് വലിയ പ്രശ്‌നമൊന്നുമല്ലെന്നാണ് ഏവരുടേയും ധാരണ. എന്നാല്‍ അണുബാധയേല്‍ക്കാന്‍ ഒരു സെക്കന്റ് ധാരാളം മതിയെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ബാക്ടീരിയ ഭക്ഷണത്തിലെത്താന്‍ ഒരു സെക്കന്റില്‍ താഴെ മതിയെന്ന് യുഎസിലെ ഗവേഷകരുടെ പഠനം സമര്‍ത്ഥിക്കുന്നു. ഭക്ഷണത്തെ മലിനമാക്കാന്‍ ബാക്ടീരിയകള്‍ക്ക് ഒരൊറ്റ സെക്കന്റ് സമയം മതി. ഉപരിതലത്തെ ആശ്രയിച്ചിരിക്കും ബാക്ടീരിയയുടെ പ്രവര്‍ത്തനവും അളവുമെല്ലാം. കൂടുതല്‍ സമയം തറയില്‍ കിടക്കുമ്പോള്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമാകും. എന്നാല്‍ പെട്ടെന്ന് എടുത്തുവെന്നുള്ളത് കൊണ്ട് ഭക്ഷണത്തില്‍ ബാക്ടീരിയ എത്തില്ലെന്ന് ആരും കരുതേണ്ടെന്നും റഡ്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡൊണാള്‍ഡ് ഷാഫ്‌നെര്‍ പറയുന്നു.

ജേക്കബ് തോമസ് തുടരണമെന്ന് സര്‍ക്കാര്‍; സ്ഥാനമൊഴിയണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജേക്കബ് തോമസ്; ‘ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയും’

പ്രതലത്തിലെ ഈര്‍പ്പവും ബാക്ടീരിയകളുടെ എണ്ണവും അപകടകരമായ പ്രവര്‍ത്തനവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിട്ട ബാക്ടീരയകളുടെ സാന്നിധ്യം സംബന്ധിച്ച പട്ടിക, വീട്ടിലെ അപകടകാരികളായ ബാക്ടീരിയകള്‍ വസിക്കാനുള്ള ഇടങ്ങളും എണ്ണവും ചൂണ്ടികാണിക്കുന്നു.

ടോയ്‌ലറ്റില്‍ ഒരു സ്‌ക്വയര്‍ ഇഞ്ചില്‍ 3.2 ബില്യണ്‍ ബാക്ടീരിയ വരെ ഉണ്ടാകാം. അടുക്കളയിലെ ഓവുചാലില്‍ ഇത് 567,845 ബാക്ടീരിയയാവും. തുടയ്ക്കുന്ന തുണിയില്‍ സ്‌ക്വയര്‍ ഇഞ്ചില്‍ 134,630 ബാക്ടീരിയയും അടുക്കളയിലെ സിങ്കില്‍ 17,964 തരം ബാക്ടീരിയയു ഉണ്ടാവാം.

കണക്കുകള്‍ ഏകദേശമാണെന്നും ശുചിത്വത്തിന്റെ ശ്രദ്ധ അനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകാമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. വീട്ടിലെ പ്രധാനമായും ഈര്‍പ്പമുള്ള പ്രദേശങ്ങളിലെല്ലാം ലക്ഷക്കണക്കിന് ബാക്ടീരിയകള്‍ നിറയുന്നുണ്ടെന്നും ശുചിത്വം പാലിച്ചില്ലെങ്കില്‍ ഇവ അപകടകാരികളാകാമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Previous ArticleNext Article