കവിത, സൃഷ്ടികള്‍

കവിത ———— *നവയുഗം* ————- ഷാനിഫ്‌ മൊഗ്രാൽ

മുണ്ഡനം ചെയതൊരാ ഭൂമിയെ
കണ്ടവർ കണ്ണീരൊഴുക്കുന്നു,
നാളുതോറും അന്യന്റെ താങ്ങുകൾ
ഛേദിച്ചിട്ടവരാർത്തട്ടഹാസിക്കുന്നി വേളയിൽ… യവ്വനസിരകളിലോടീടും
രക്തത്തിന് ദാഹം മാത്രമീ-
ചെയ്തികൾ.. മുണ്ഡനം ചെയ്തോരീ
നിനക്കിനിയെന്തിനാ തലയിൽ
തേക്കാനൊരെണ്ണക്കുപ്പി..
ഇനിയും താൻ
കേഴുന്നുവോ ഐക്യത്തിന്
ചരടുകൾ? അതിമോഹം അതിലുപരി
ഇല്ലതാനും… അമ്മതൻ മാറ്
പിളർക്കുമാറുച്ചത്തിൽ വെട്ടി-
ടുന്നവനൊരു വാക്കാലെ,
അമ്മതൻ ‘പാഴ്വാക്ക’ങ്ങുപേക്ഷിച്ചവൻ
നവയുഗത്തിലേക്കങ്ങു പറന്നീടുന്നു…
വീണ്ടെടുക്കാൻ പറ്റാത്ത
പൈതൃകമായവർ
നവയുഗത്തിലേക്കങ്ങു പറന്നീടുന്നു,
നവയുഗത്തിലേക്കങ്ങു പറന്നീടുന്നു…

ഷാനിഫ്‌ മൊഗ്രാൽ

Previous ArticleNext Article