ദേശീയം, പുതിയ വാർത്തകൾ

ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊല: ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊല അപലപനീയമാണെന്നും സംഭവത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകള്‍ നീക്കി യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ്. പൗരാവകാശ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവാത്തതാണെന്ന പോപുലര്‍ ഫ്രണ്ടിന്റെ ഉറച്ച നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. പൂര്‍ണവിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നിരിക്കെ സംഭവത്തെകുറിച്ച പോലീസ് ഭാഷ്യം നിരവധി പഴുതുകളും വൈരുധ്യങ്ങളും നിറഞ്ഞതാണ്. ഇതിനു മുമ്പ് പലപ്പോഴും നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജവും ആസൂത്രിതവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുസ്്‌ലിംകളെയും ദലിതുകളെയും പ്രത്യേകമായി ലക്ഷ്യമിട്ട് നിശ്ചിത ഇടവേളകളില്‍ കൂട്ട ഏറ്റുമുട്ടല്‍ കൊലകള്‍ ആവര്‍ത്തിക്കുന്ന പ്രവണത അസ്വാസ്ഥ്യജനകമാണ്. നിയമവാഴ്ചയിലും ജനാധിപത്യവ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം കൊലകളെ എതിര്‍ക്കാന്‍ പൗരസമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.
ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ.എംഅബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന എന്നിവര്‍ പങ്കെടുത്തു.

Previous ArticleNext Article