Hot, കവിത, പുതിയ വാർത്തകൾ

 “കള്ളപ്പണം”

വാർദ്ധക്യം ആ സ്ത്രീയെ എത്തി നോക്കുന്നുണ്ടായിരുന്നു…
മഞ്ഞളിഞ്ഞ ജീവിതം കണ്ട് കണ്ണീർ വറ്റിയ കണ്ണുകൾ..
ബീഡി തെറുത്തും അന്യന്റെ അടുക്കളപ്പുറങ്ങൾ തൂത്തു വാരിയും
ആ അമ്മ പൂഴ്ത്തിവെച്ച കള്ളപ്പണം…
ചുക്കി ചുളിഞ്, ശോഷിച്ച ശരീരവുമായി ആ വൃദ്ധ കാത്തുനിന്നു…
തന്റെ കള്ളപ്പണം വെളുപ്പിക്കാനായി.. പകലന്തിവോളം…
ഗാന്ധിക്ക് വേണ്ടി കാത്തിരുന്നവൾ…
വിരാമമെന്നോളം അവൾ യാത്രയായ്‌…
അതെ, ഒരു രാജ്യ ദ്രോഹി കുഴഞ്ഞു വീണിരിക്കുന്നു…
ചരിത്രം കുറിക്കട്ടെ, കുഴഞ്ഞു വീണു രാജ്യദ്രോഹികൾ മരിക്കുന്നിടമെൻ ഭാരതം…
സമർപ്പിക്കുന്നു ഞാനീ മൃത ശരീരം, കഴുകമ്മാർക്കായ്…
കൊത്തി തിന്ന് വിഷപ്പടക്കുക നിങ്ങൾ !
കുഴലൂത്തൻ ഊരു തെണ്ടി തന്റെ യാത്ര തുടരട്ടെ…

നമോവാകം.. എല്ലാം മംഗളം ശുഭം !!!

ഷാനിഫ് മൊഗ്രാൽ

Previous ArticleNext Article