Hot, Uncategorized, ദേശീയം, പുതിയ വാർത്തകൾ

മംഗലാപുരത്തെ‌ നിരോധനാജ്ഞ നവംബർ 16 വരെ നീട്ടി

 

മംഗലാപുരം(www.k-onenews.in): കൊലപാതകവും കൊലപാതക ശ്രമവുമായി മൂന്ന് ദിവസത്തിനുള്ളിൽ കൊനാജെ ഉള്ളാൾ എന്നീ പോലീസ്‌ സ്റ്റേഷനുകളിൽ രണ്ട്‌ അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനാൽ സെക്ഷൻ 144 വകുപ്പ്‌ പ്രകാരമുള്ള നിരോധനാജ്ഞ നവംബർ 16 വരെ നീട്ടിയതായി സിറ്റി പോലീസും ദക്ഷിണ കന്നഡ പോലീസും അറിയിച്ചു.

മൈസൂർ സെന്റ്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന കാവൂർ മുസ്തഫ കൊല്ലപ്പെട്ടതിനു പിറ്റേ ദിവസം തന്നെ മംഗലാപുരം കുത്താറിൽ വെച്ച്‌ ആർഎസ്‌എസ്‌ നേതാവ്‌ റാം മോഹനു വെട്ടേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരാധനാലയത്തിനു നേരെ സോഡാക്കുപ്പികൾ വലിച്ചെറിഞ്ഞ സംഭവങ്ങളുമുണ്ടായി, അക്രമം വ്യാപിക്കാതിരിക്കാനാണു നിരോധനാജ്ഞ നീട്ടിയതെന്ന് വാർത്താ സമ്മേളനത്തിൽ പോലീസ്‌ കമ്മീഷണർ അറിയിച്ചു.

ഇതിനു പുറമേ നവംബർ പതിനഞ്ചാം തീയതി തൊക്കോട്ട്‌ ജങ്ക്ഷനിൽ വെച്ച്‌ ബിജെപി- ബജ്‌റംഗ്‌ദൾ തുടങ്ങി തീവ്ര ഹിന്ദുത്വ സംഘടനകളുടെ സംയുക്ത പ്രതിഷേധ സംഗമം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Previous ArticleNext Article