Hot, Uncategorized, കായികം, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

കാൽപന്തു കളിയിൽ കാസർഗോഡിനു അഭിമാനമായി മർഷാദ്‌

കാസർഗോഡ്‌ ( www.k-onenews.in ): ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ(AIFF) പ്രൊജക്റ്റ്‌ ഇന്ത്യ -2017 ന്റെ ഭാഗമായി ഗുജറാത്തിൽ സംഘടിപ്പിക്കുന്ന റഫറി ട്രെയിനിങിലേക്ക്‌ കാസർഗോഡ്‌ കമ്പാർ സ്വദേശി മർഷാദിനു സെലക്ഷൻ ലഭിച്ചു.
കേരളത്തിൽ നിന്ന് വെറും രണ്ടുപേർക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്‌.
ഡിസംബർ പത്തിനകം  ഗുജറാത്തിലെ  ക്യാമ്പിലെത്താനാണു അറിയിപ്പ്‌.
കമ്പാർ മിറാക്കിൾ ക്ലബിലൂടെ കാൽപന്ത്‌ കളിയുടെ ലോകത്തെത്തിയ മിർഷാദ്‌ ക്ലബ്‌ സെക്രട്ടറിയും മികച്ച വിംഗ്‌ ബാക്കുമാണ്.
ദേളി ജാമിഅ സഅദിയ്യ ആർട്സ്‌ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മർഷാദ്‌.

എൻഎം അബ്ദുല്ല- മറിയുമ്മ ദമ്പതികളുടെ പുത്രനാണ് ഈ കൊച്ചു മിടുക്കൻ.

Previous ArticleNext Article