Hot, Uncategorized, പുതിയ വാർത്തകൾ, പ്രവാസി

സോഷ്യൽ ഫോറം നോർക്ക ഹെൽപ് ഡെസ്ക് നിരവധി പേർ പ്രയോചനപ്പെടുത്തി

 

ദമ്മാം ( www.k-onenews.in ): ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ഈസ്റ്റ് മേഖലാ കമ്മിറ്റി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ തുറന്നിരിക്കുന്ന നോർക്ക ഹെല്പ് ഡസ്ക് നിരവധി പേർ പ്രയോജനപ്പെടുത്തി. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച സ്ത്രീകളും പുരുഷന്മാരുമടക്കം നൂറോളം പേരാണു രജിസ്റ്റർ ചെയ്യാനുള്ള ഫോറം പൂരിപ്പിച്ചു നൽകിയത്. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച നോർക്ക ഹെല്പ് ഡസ്കിന്റെ ഉദ്ഘാടനം ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ബി ഡി എം നിയാസുധ്ധീൻ ഉൽഘാടനം ചെയ്തു. സോഷ്യൽ ഫോറം ഈസ്റ്റ് മേഖലാ പ്രസിഡന്റ് അലി മങ്ങാട്ടൂർ, സെക്രട്ടറി അഷ്കർ വടകര,ജോ: സെക്രട്ടറി സാബിർ തിരുവനന്തപുരം, ഫൈസൽ ആലപ്പുഴ, സജാദ് തിരുവനന്തപുരം, ബാബു ആലുവ, ഷാഫി ചെമ്മനാടൻ, ആബിദ് വടകര, ഷബീർ കണ്ണൂർ തുടങ്ങിയവർ നേത്രുത്വം നൽകി

Previous ArticleNext Article