Hot, പുതിയ വാർത്തകൾ, പ്രവാസി

ദുബൈയുടെ വിസ്മയങ്ങള്‍ ഗൂഗിളില്‍ കാണാം

ദുബൈ: ( www.k-onenews.in ) ദേശീയദിനാഘോഷത്തിനൊരുങ്ങുന്ന ദുബൈക്ക് ഗൂഗിളിന്‍െറ സമ്മാനം. നഗരത്തിലെ മനോഹരമായ കാഴ്ചകള്‍ കണ്ണു നിറയെ കാണാന്‍ ഉതകൂംവിധമുള്ള കാഴ്ചകളാണ് ഗൂഗിള്‍ ഒരുക്കിയത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ മുഖേന 360 ഡിഗ്രിയില്‍ ദുബൈ വിസ്മയങ്ങളുടെ പനോരമ കാഴ്ച കാണാം. ലോകത്തിന്‍െറ പലകോണുകളിലുള്ളവര്‍ക്ക് ഇനി ദുബൈയെ കൂടുതല്‍ അടുത്തും വിസ്തൃതിയിലും കാണാനാകുമെന്ന് പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഉല്‍ഫ് സ്പിറ്റ്സര്‍ പറഞ്ഞു. ദുബൈ ക്രീക്ക്, അക്വേറിയം, അണ്ടര്‍വാട്ടര്‍ സൂ, ബുര്‍ജ് അല്‍ അറബ്, ദുബൈ മാള്‍, ദൈറ സൂഖ്, മറീന മാള്‍ എന്നിങ്ങനെ 20 ലാന്‍റ്മാര്‍ക്കുകളാണ് ഈ പാക്കേജില്‍ ഒരുക്കിയിരിക്കുന്നത്.

Previous ArticleNext Article