Hot, കേരളം, പുതിയ വാർത്തകൾ

ഫൈസൽ വധം; അണിയറയിൽ പ്രതികളെ മാറ്റാൻ ധാരണയായതായി സൂചന

തിരൂരങ്ങാടി: ( www.k-onenews.in ) കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത മൂന്ന് മുഖ്യപ്രതികളെ മാറ്റാന്‍ ആര്‍.എസ്.എസ് ശ്രമം നടത്തുന്നതായി സൂചന.
ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയവര്‍ ആരെല്ലാമാണെന്ന് പൊലീസിന് നേരത്തേ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വേറെ മൂന്നു പേരെ പ്രതികളാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തി മറ്റ് മൂന്ന് പേര്‍ കേസ് ഏറ്റെടുക്കാന്‍ തയാറായതായും ഇവരെ പൊലീസിന് കൈമാറിയതായുമാണ് വിവരം. പ്രതികൾക്ക്‌ യുഎപിഎ ചുമത്തിയേക്കുമെന്ന വാർത്തകൾ പരന്നതോടെയാണ് പ്രതികളെ മാറ്റാൻ ആർഎസ്‌എസ്‌ നീക്കം തുടങ്ങിയത്‌.
മുൻ പട്ടാള ഉദ്യോഗസ്ഥനും തിരഞ്ഞെടുക്കപ്പെട്ട ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌
എങ്ങനെ എളുപ്പത്തിൽ എതിരാളിയെ കൊലപ്പെടുത്താം എന്ന വിദഗ്ധ പരിശീലനം നൽകാൻ ചുമതലയുള്ള ജയപ്രകാശന്റെ പരിശീലനം കിട്ടിയ സംഘമാണ് ഇവരെന്നാണു സൂചന, ജില്ലക്കകത്തും പുറത്തും സംഘത്തിനു വേണ്ടി അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന ഇവരെ അത്ര പെട്ടെന്ന് കൈയൊഴിയാൻ സംഘത്തിനാവില്ല.,
എന്നാല്‍ ഒളിവിലുള്ളവരെ കണ്ടത്തിയ ശേഷം മാത്രമേ യഥാര്‍ഥ പ്രതികള്‍ ആരെന്ന് വ്യക്തമാകൂ. ഇവരെ തേടി പൊലീസ് അന്വേഷണം തുടരുകയാണ്.
മതം മാറി എത്തിയ ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ ഇനിയും ചിലര്‍ക്ക് പങ്കുണ്ടെന്നും അവരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഗൂഢാലോചന നടത്താന്‍ ഒത്തുകൂടിയത് മേലേപ്പുറത്തെ വിദ്യാനികേതന്‍ സ്കൂളിലാണെന്നും ആരോപണമുണ്ട്. ചില പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ അറസ്റ്റിലായവരുടെ രക്ഷിതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് സൂചന. തിരൂരിലെ പ്രമുഖ നേതാവാണ് ഫൈസലിനെ വധിക്കാന്‍ മൂന്നംഗസംഘത്തെ നിയമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുപ്രകാരമുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്. അതിനിടെയാണ് ചിലരെ പൊലീസിന് സംഘ്പരിവാര്‍ നേതാക്കള്‍ കൈമാറിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
യാസിർ വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന മഠത്തിൽ നാരായണനാണു ഈ കൊലപാതകത്തിനും ഗൂഢാലോചനക്ക്‌ നേതൃത്വം നൽകിയത്‌.
ഫൈസൽ വധക്കേസിലെ പ്രതികൾക്ക്‌ യുഎപിഎ അടക്കമുള്ള കടുത്ത വകുപ്പുകൾ തന്നെ ചുമത്തണമെന്ന് നേരത്തെ യൂത്ത്‌ ലീഗ്‌ പ്രസ്താവിച്ചിരുന്നു.

Previous ArticleNext Article