Hot, അന്താരാഷ്ട്രം, കായികം, പുതിയ വാർത്തകൾ

ഈ കപ്പ് ഞങ്ങള്‍ക്ക് വേണ്ട,ചെപ്‌കോയിന്‍സിന് നല്‍കിയേക്കൂ;വേദനയോടെ അത്‌ലറ്റിക്കോ

(www.k-onenews.in) അത്‌ലറ്റിക്കോ നാസിയോണലിന് ഇനി കോപ്പ സുഡാമെറിക്കാനയുടെ ഫൈനലില്‍ എതിരാളികളില്ല. ആദ്യമായി ലഭിച്ച ഫൈനല്‍ പ്രവേശനത്തില്‍ കിരീടം കൈപ്പിടിയില്‍ ഒതുക്കുന്നതോര്‍ത്ത് സ്വപ്‌നം കാണുന്നതിനിടയിലായിരുന്നു ആകാശമധ്യേ ഒരു സ്വപ്‌നം പോലെ അവര്‍ ചിതറിത്തെറിച്ചത്. ഫൈനലിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു മെഡ്‌ലിയയില്‍ മലനിരകളില്‍ ബ്രസീലിയന്‍ ക്ലബ് ചെപ്‌കോയിന്‍സിന്റെ താരങ്ങളുമായി വിമാനം തകര്‍ന്നുവീണത്.
എതിരാളികളായ അതിലറ്റിക്കോ നാസിയോണലിന് ഇതിലും വലിയ ദു:ഖവാര്‍ത്തയുണ്ടായിരുന്നില്ല.ഫൈനലില്‍ കാത്തിരുന്ന ടീമിനെ ദുരന്തം തകര്‍ത്തത് അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.ദുരന്ത വാര്‍ത്ത കേട്ടതോടെ അത്‌ലറ്റിക്കോ ഒരു തീരുമാനമെടുത്തു.’ഈ കപ്പ് തങ്ങള്‍ക്ക് വേണ്ട, ചെപ്‌കോയിന്‍സിന് നല്‍കിയേക്കു’ എന്നാണ് അത്‌ലറ്റിക്കോയുടെ വാക്കുകള്‍.ഇക്കാര്യം അവര്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
അപകടത്തെതുടര്‍ന്ന് ലാറ്റിനമേരിക്കയിലെ എല്ലാ മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ് അസോസിയേഷന്‍.രണ്ട് വര്‍ഷം മുന്‍പ് ഒന്നാം ഡിവിഷനിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച ചെപ്‌കോയിന്‍സ് കോപ്പ സുഡാമെറിക്കാനയുടെ ഫൈനലിന് യോഗ്യത നേടുന്നത്.ഫൈനല്‍ പ്രവേശം ഡ്രസ്സിങ് റൂമില്‍ ആടിപ്പാടി വന്‍ ആഘോഷമാക്കിയിരുന്നു ടീം.

കന്നി ഫൈനലിനുവേണ്ടിയുള്ള യാത്രയിലാണ് ബ്രസീലിന് ടീമംഗങ്ങളെ നഷ്ടപ്പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 72 യാത്രക്കാരും ഒന്‍പത് വിമാന ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.

Previous ArticleNext Article