Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

പൗര ജീവിതത്തിലേക്ക്‌ കടന്നു കയറാൻ ഒരു പുന്നാര കോടതിക്കും അധികാരമില്ല ; വിടി ബൽറാം എംഎൽഎ

തിരുവനന്തപുരം: (www.k-onenews.in)
സിനിമ ആരംഭിക്കുന്നതിനു മുൻപ്‌ തീയറ്ററുകളിൽ നിർബന്ധമായും ദേശീയ ഗാനം വെക്കണമെന്ന സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമർശിച്ച്‌ വിടി ബൽറാം എംഎൽഎ.

അമിത ദേശീയതയും കപട ദേശീയതയും ഒരു ആധുനിക രാഷ്ട്രത്തിന്‌ ആപത്താണ്‌. അവ ഫാഷിസത്തിന്റെ ഇൻഫ്രാസ്‌ട്രക്‌ച്ചറാണ്‌. വിലക്കുകളും വിലങ്ങുകളും അടിച്ചേൽപ്പിക്കലുകളുമായി പൗരജീവിതത്തിലേക്ക്‌ ഇതുപോലെ കടന്നുകയറാൻ ഒരു പുന്നാര കോടതിക്കും അധികാരമില്ല. ഇന്ത്യ ഒരു ജനാധിപത്യമായിത്തന്നെ തുടരണമെന്നാണ് അദ്ധേഹം തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പറഞ്ഞിരിക്കുന്നത്‌.

ദേശീയ ഗാനത്തിനു പുറമെ ദേശീയ പതാകയും സ്ക്രീനിൽ കാണിക്കണമെന്ന് ആവശ്യപ്പെട്ട്‌ മുഴുവൻ സംസ്ഥാനങ്ങളിലെയും ചീഫ്‌ സെക്രട്ടറിമാർക്ക്‌ സർക്കുലർ അയക്കാനും കോടതി ഉത്തരവിട്ടുണ്ട്‌.

Previous ArticleNext Article