Hot, കവിത

പുനർജന്മം

കവിത

മതേതരം തുളുമ്പുന്ന നിറകുടത്തിനുള്ളിൽ

മത സൗഹാർദം നിറയുന്നു കൂനയിൽ..

മണൽ കാറ്റിന് ഗന്ധം മാറി തുടങ്ങി,
മേഘ പടലങ്ങൾ വീർപ്പു മുട്ടിയിരുണ്ടു..

തക്ബീർ മുഴങ്ങും മിനാരങ്ങൾക്കിടയിൽ
ചോരയുടെ താളുകൾ മറയുന്നു വീഥിയിൽ..
നീതിയെ ചവിട്ടി വഞ്ചനയെ തേടിയവർ,
ഇരുളിൻ മറവിൽ നെയ്തുതീർത്തോരു മണ്ടൻ കഥ..
അരുതെന്ന് പറയാൻ മടിച്ചു നിന്നവർ,
വെള്ള പൂശി കൊടുത്തു കതറിന് കരങ്ങൾ..
കാവി കഠാര കുത്തിയിറക്കിട നെഞ്ചിൽ-
ഫാസിസം തിമിർന്നാടി കൊടി നാട്ടി..
ബാബരി വിതുമ്പി നീതി പീഠത്തെ നോക്കി ?
അക്ഷമരായി മൗനം തീർത്ത നിയമപാലകർ
ഭാരതയശസ്സിന് കളങ്കം പൂണ്ടു..

ഓരോ ഡിസംബർ മാസമെത്തുമ്പോഴും-
അയവിറക്കി ചലനമറ്റ ശരീരത്തെ നോക്കി മറവിയിയുടെ ചിതലരിക്കാത്ത ചിന്തയിൽ
പുനർ ജന്മം തേടി ഈ ബാബരി..

– സിറാജ്.സി

Previous ArticleNext Article