Hot, കേരളം, പുതിയ വാർത്തകൾ

ലൗ ജിഹാദാണെന്ന വ്യാജ പ്രചരണം; ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

വടകര: (www.k-onenews.in) അഴിയൂർ ഗവ, ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ റെയിൽവേ ട്രാക്കിൽ തീവണ്ടിതട്ടി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ നവ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിച്ച സംഘപരിവാർ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ചോറോട് തുഷാരയിൽ വിപിനെയാണ് പെൺകുട്ടിയുടെ ബന്ധുകൾ നൽകിയ പരാതിയിൽ വടകര പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ മരണത്തിന്നുപിന്നിൽ ലൗ ജിഹാദാണെന്ന തരത്തിൽ സോഷ്യൽ മീഡിയവഴി വിപിൻ പ്രചരിപ്പിച്ചത്. ഇത് ഏറ്റുപിടിച്ച് സംഘപരിവാർ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി വർഗീയ പ്രകോപനവുമായി രംഗത്ത് വന്നിരുന്നു

Previous ArticleNext Article