Hot, കേരളം, പുതിയ വാർത്തകൾ

സംഘ്‌പരിവാർ ഭീഷണി നിലനിൽക്കെ എംടി വാസുദേവൻ നായരുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു

കൊച്ചി: (www.k-onenews.in)

പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.

http://mtvasudevannair.com/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കശ്മീരി ചീറ്റ എന്ന സംഘത്തിന്റെ പേരിലാണ് എംടിയുടെ പേജും ഹാക്ക് ചെയ്തത്. ‘ഞങ്ങള്‍ അപരാജിതരാണ്’, ‘മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്’ തുടങ്ങിയ സന്ദേശങ്ങളാണ് പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നോട്ട്‌ നിരോധന വിഷയത്തിൽ വിമർശനമുന്നയിച്ചതിന്റെ പേരിൽ എം.ടി വാസുദേവൻ നായരെ സംഘപരിവാർ സംഘടനകൾ വ്യാപകമായി രംഗത്തിറങ്ങിയിരിക്കെ നടന്ന വെബ്സൈറ്റ്‌ ഹാക്ക്‌ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നുണ്ട്‌. ഇതോടെ കാശ്മീരി ചീറ്റ എന്ന സംഘത്തിനു പിന്നിൽ സംഘപരിവാർ സംഘടനകളാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്‌.

Previous ArticleNext Article