ജില്ലാ വാര്‍ത്തകള്‍

ഗ്രീൻസ്റ്റാർ പാലായിയുടെ ഏഴാം വാർഷികാഘോഷം ജനുവരി 3 മുതൽ 6 വരെ നടക്കും

കാഞ്ഞങ്ങാട്‌: (wwwk-onenews.in)

ഗ്രീൻസ്റ്റാർ പാലായി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷം ജനുവരി 3 മുതൽ 6 വരെ അജാനൂർ കടപ്പുറം മൗലാനാ മുഹമ്മദലി ജൗഹർ നഗറിൽ വെച്ച് നടക്കും.
ചരിത്ര ബോധത്തിൽ നിന്ന് പുതിയ കാലത്തെ നിർമ്മിക്കുക എന്ന പ്രമേയമാണ് ഗ്രീൻസ്റ്റാർ ഏഴാം വാർഷികാഘോഷത്തിൽ മുന്നോട്ട് വെക്കുന്നത്.
സംസ്കാരിക സമ്മേളനം,
ചരിത്ര പ്രഭാഷണം , മതപ്രഭാഷണം, ബുർദ്ദ മജ് ലിസ്, ദഫ് മുട്ട് പ്രദർശനം,മാപ്പിളപ്പാട്ട് മത്സരം, സമാപന സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർഷികാഘോഷ പരിപാടിയിൽ മത സാമൂഹിക സംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ സേവന കരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും

Previous ArticleNext Article