Hot, കേരളം, പുതിയ വാർത്തകൾ

‘സമസ്ത’ വേദിയിൽ നരേന്ദ്ര മോഡിയെ വിമർശിച്ച സ്വാമി ശക്തി ബോധിക്ക്‌ വധഭീഷണി

എറണാകുളം: (www.k-onenews.in)

നരേന്ദ്ര മോഡിയെ പരിഹസിച്ചെന്നാരോപിച്ച്‌ സ്വാമി ശക്തി ബോധിക്ക്‌ വധഭീഷണി. ആലുവയില്‍ നിന്ന് ശ്യാംകൃഷ്ണന്‍ എന്ന വ്യക്തിയാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞത്. ഇയാള്‍ ആദ്യം വിനയത്തോടെയാണ് സംസാരിച്ച് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കേട്ടാലറക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തുകയും തുടർന്ന് വധഭീഷണി മുഴക്കുകയുമായിരുന്നു.
കഴിഞ്ഞ മാസം കാന്തപുരം വിഭാഗം കോഴിക്കോട്ട്‌ നടത്തിയ ശരീഅത്ത്‌ സമ്മേളനത്തിൽ ആശംസാ പ്രസംഗം നടത്തുന്നതിനിടെ തലക്കു വെളിവില്ലാത്ത പ്രധാനമന്ത്രിയെന്ന് ആക്ഷേപിച്ചതാണു മോഡി ഭക്തരെ ചൊടിപ്പിച്ചത്‌. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഇടപെട്ട്‌ അതേ വേദിയിൽ വെച്ച്‌ അദ്ധേഹത്തിന്റെ പരാമർശം പിന്വലിച്ചെങ്കിലും ദിവസങ്ങൾക്കകം കോഴിക്കോട്‌ മുതലക്കുളം മൈതാനിയിൽ സമസ്ത സംഘടിപ്പിച്ച സമ്മേളനത്തിൽ സ്വാമി പങ്കെടുക്കുകയും വിമർശനം തുടരുകയും ചെയ്യുകയായിരുന്നു. ഏതായാലും വധഭീഷണിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോവാനൊരുങ്ങുകയാണു സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി.

Previous ArticleNext Article