Hot, കേരളം, പുതിയ വാർത്തകൾ

പുതുവത്സരാഘോഷങ്ങൾക്കെതിരേ ഹിന്ദു ജനജാഗൃതി സമിതി രംഗത്ത്‌

എറണാകുളം: (www.k-onenews.in)

പുതുവൽസരാഘോഷത്തിനെതിരെ ഹിന്ദു ജനജാഗൃതി സമിതി രംഗത്ത്‌.

ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവർഷ ആരംഭമല്ലെന്നും അതിനാൽ ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവർഷം ആഘോഷിക്കുകയോ ആശംസിക്കുകയോ ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളുമായാണു സംഘടന രംഗത്തെത്തിയിരിക്കുന്നത്‌.

ഇന്ന് അർധരാത്രിയിൽ കൊച്ചിയിൽ നടക്കുന്ന ന്യൂഇയർ ആഘോഷങ്ങൾ നിർത്തലാക്കാൻ വേണ്ടി എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫറുള്ളയ്ക്കു ഇവർ നിവേദനം നൽകിയിട്ടുണ്ട്‌. തീവ്രനിലപാടുകൾക്കു കുപ്രസിദ്ധിയാർജിച്ച ഹിന്ദു ജനജാഗൃതി സമിതി. അതിനാൽ ആഘോഷ വേളയിൽ ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങൾക്ക്‌ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

ഹിന്ദു രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കുകയെന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന ഈ സംഘടന മുഴുവൻ ഹിന്ദുക്കൾക്കും ഒരുമിച്ചുകൂടാനുള്ള കോമൺ പ്ലാറ്റ്‌ഫോം എന്ന നിലയിൽ 2002 ഒക്ടോബർ 13ന് പ്രവർത്തനം ആരംഭിച്ചതാണ്. ഹിന്ദു ജനജാഗൃതി സമിതി ആഗോളവ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയാണ്.

പ്രമുഖ ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ നരേന്ദ്ര ദബോൽക്കറിന്റെ കൊലപാതകത്തിൽ അറസ്റ്റ്‌ ചെയ്തത്‌ ഡോ. വീരേന്ദ്ര ടവാഡേ എന്ന ഹിന്ദു ജനജാഗൃതി സമിതി പ്രവർത്തകനെയായിരുന്നു. സംസ്ഥാനത്ത്‌ ഇത്തരം തീവ്രവാദി സംഘടനകൾ പിടിമുറുക്കുന്നത്‌ ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തുന്നുണ്ട്‌

Previous ArticleNext Article